ധനുഷിനൊപ്പം നിത്യ മേനോൻ ഇൻസ്റ്റ​ഗ്രാം
Entertainment

തിരുവും ശോഭനയും വീണ്ടും ഒന്നിക്കുന്നു! 'ഇഡലി കടൈ'യിൽ ധനുഷിനൊപ്പം നിത്യ മേനോനും; സന്തോഷം പങ്കുവച്ച് നടി

ധനുഷിനൊപ്പം ചായ ​ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും നിത്യ പങ്കുവച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മേക്കിങ്ങിലൂടെയും അഭിനേതാക്കളുടെ പ്രകടനത്തിലൂടെയും കൈയ്യടി നേടിയ ചിത്രമാണ് തിരുച്ചിത്രമ്പലം. ധനുഷും നിത്യ മേനോനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. തിരുച്ചിത്രമ്പലം എന്ന ടൈറ്റിൽ കഥാപാത്രമായി ധനുഷെത്തിയപ്പോൾ ശോഭനയായി നിത്യ മേനോനും തകർത്തു. ധനുഷിനെ പോലും കടത്തി വെട്ടുന്ന അഭിനയമായിരുന്നു ചിത്രത്തിലെ നിത്യ മേനോന്റേത്.

ഇപ്പോഴിതാ വീണ്ടും ഈ സൂപ്പർ ഹിറ്റ് ജോഡി ബി​ഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കടൈ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടുമെത്തുന്നത്. 'പുതിയ പ്രഖ്യാപനം'- എന്ന ക്യാപ്ഷനോടെ നിത്യ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ധനുഷിനൊപ്പം ചായ ​ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും നിത്യ പങ്കുവച്ചിട്ടുണ്ട്.

'സ്വാ​ഗതം' എന്ന് പറഞ്ഞ് നിത്യയുടെ പോസ്റ്റിന് ധനുഷും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് നിത്യയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. തിരുവും ശോഭനയും തിരികെയെത്തുന്നു, സൂപ്പർ ജോഡി, കാത്തിരിക്കാൻ വയ്യ എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ.

ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രവും നാലാമത്തെ സംവിധാന സംരംഭമാണ് ഇഡലി കടൈ. രായൻ, പാ പാണ്ടി, നിലാവ്ക്ക് എൻ മേൽ എന്നടി കോപം എന്നീ ചിത്രങ്ങളാണ് ധനുഷ് ഇതിന് മുൻപ് സംവിധാനം ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു