പണത്തെ ആളുകൾ പലപ്പോഴും തെറ്റായ കാര്യങ്ങളുമായാണ് ബന്ധപ്പെടുത്തുന്നതെന്ന് നടി നിത്യ മേനോൻ. സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് വളരെ മനോഹരമായ ഒരു കാര്യമാണെന്നും നടി പറഞ്ഞു. തനിക്കൊരിക്കലും അത്യാഗ്രഹം തോന്നിയിട്ടില്ലെന്നും ഉള്ളതിൽ താൻ വളരെ സംതൃപ്തയാണെന്നും നിത്യ കൂട്ടിച്ചേർത്തു. ഗോപിനാഥ് പോഡ്കാസ്റ്റിൽ ആയിരുന്നു സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചും പണത്തെക്കുറിച്ചുമൊക്കെ നിത്യ പങ്കുവച്ചത്.
"സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയുന്നത് വളരെ മനോഹരമായ ഒരു കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. അതുണ്ടായിരിക്കുന്നത് വളരെ നല്ല കാര്യമാണ്. ആളുകൾ മിക്കപ്പോഴും പണത്തെ തെറ്റായ കാര്യങ്ങളുമായാണ് ബന്ധപ്പെടുത്തുന്നത്. പണമുള്ളവർ നല്ല മനുഷ്യരല്ല എന്നൊക്കെ പറയാറുണ്ട്. ഇന്ത്യയിലെ രീതി വച്ചുനോക്കുമ്പോൾ പണത്തെ നമ്മൾ മഹാലക്ഷ്മിയായാണ് കാണുന്നത്.
കാരണം, എനിക്ക് സുഖമായിരിക്കാനുള്ള സാഹചര്യം അവർ ഒരുക്കിത്തരുന്നു. ഇപ്പോൾ എനിക്കൊരു രണ്ട് വർഷം ഇടവേളയെടുക്കണമെന്നുണ്ടെങ്കിൽ, ഞാൻ അത് എടുക്കും. സിനിമ തീർച്ചയായും അവിടെയുണ്ട്. പക്ഷേ നമുക്കും ആ ഒരു മൈൻഡ് സെറ്റ് ഉണ്ടാകണം. എന്റെ കയ്യിലുള്ളതിനേക്കാൾ ഏകദേശം 20- 30 മടങ്ങ് കൂടുതൽ സാമ്പത്തികമുള്ള ആളുകളെ എനിക്കറിയാം. എന്നിട്ടും അവർക്ക് ഇത് പോരാ എന്ന് തോന്നുന്നു.
അവർക്കിതു മതിയാകുന്നില്ല, ഇനിയും വേണം എന്നൊരു തോന്നലാണ്. എനിക്ക് സത്യത്തിൽ അത്യാഗ്രഹമൊന്നുമില്ല. എനിക്കൊരിക്കലും അത്യാഗ്രഹം തോന്നിയിട്ടില്ല, ആ ഒരനുഗ്രഹത്തിൽ ഞാനെന്നും നന്ദിയുള്ളവളാണ്. ഇനിയും വേണം... ഇനിയും വേണം അങ്ങനെ തോന്നിയിട്ടില്ല എനിക്ക്. എനിക്കുള്ളതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്.
ഞാൻ പ്രതിഫലം വാങ്ങിക്കുന്നതു പോലും വളരെ കുറവാണ്. പിന്നെ, പുതുമുഖങ്ങൾ വരെ ഇത്രയും പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്ന കാര്യം പോലും എനിക്കറിയില്ലായിരുന്നു. എനിക്ക് വേണമെങ്കിൽ കൂടുതൽ ആവശ്യപ്പെടാം, എങ്കിലും എവിടെയോ എനിക്ക് സംതൃപ്തി തോന്നുന്നുണ്ട്.
ഞാൻ ഹാപ്പിയാണ്. നമുക്കും അങ്ങനെയൊരു മൈൻഡ് സെറ്റ് ഉണ്ടാകണം. എനിക്ക് ഇതിൽ കുഴപ്പമില്ല, ഞാൻ ഓക്കെയാണ്, ഞാൻ സുരക്ഷിതയാണ് എന്നൊക്കെ".- നിത്യ മേനോൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates