Nivetha Pethuraj ഇൻസ്റ്റ​ഗ്രാം
Entertainment

വിവാഹനിശ്ചയ ചിത്രങ്ങൾ നീക്കി, വരനെ അൺഫോളോ ചെയ്തു; വിവാഹത്തിൽ നിന്ന് പിന്മാറി നടി നിവേദ പെതുരാജ്

തന്റെ സുഹൃത്തായ രജിത്തിനെയാണ് വിവാ​ഹം കഴിക്കാൻ പോകുന്നതെന്നും നടി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തമിഴകത്ത് തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് നിവേദ പെതുരാജ്. അടുത്തിടെ തെരുവ് നായ ആക്രമണത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ വർഷം ഓഗസ്റ്റിലാണ് നിവേദ തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തന്റെ സുഹൃത്തായ രജിത്തിനെയാണ് വിവാ​ഹം കഴിക്കാൻ പോകുന്നതെന്നും നടി പറഞ്ഞിരുന്നു.

ഇരുവരും തമ്മിൽ‌ പ്രണയത്തിലായിരുന്നുവെന്നും നടി സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നിവേ​ദ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. നിവേദയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നും വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം നീക്കം ചെയ്യുകയും നടി രജിത്തിനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ കാരണമായത്.

ഇവരുടെ വിവാഹം 2026 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. മുൻ ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന തന്റെ മുൻ കാമുകിയുമായി രജിത് വീണ്ടും ഈ ബന്ധത്തിലേക്ക് തിരിഞ്ഞതാണ് നിവേദയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംഭവത്തിൽ നിവേദയോ രജിത്തോ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും മൗനം വെടിയുമോ എന്നറിയാൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016 ൽ പുറത്തിറങ്ങിയ 'ഒരു നാൾ കൂത്ത്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിവേദ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെങ്കട് പ്രഭുവിന്റെ ‘പാർട്ടി’യാണ് നിവേദയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.

Cinema News: Actress Nivetha Pethuraj engagement got cancelled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം'; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

7 വിക്കറ്റുകൾ പിഴുത് മുഹമ്മദ് റെയ്ഹാൻ; മുംബൈയെ മെരുക്കി കേരളം

'ടി20 ലോകകപ്പ് ജിയോസ്റ്റാറില്‍ തന്നെ ലൈവ് കാണാം'; ആ വാര്‍ത്തകളെല്ലാം തെറ്റ്

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

SCROLL FOR NEXT