ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'മഹാവീര്യറിന് നൽകുന്ന സ്നേഹത്തിന് നന്ദി'; വിജയം ആഘോഷിച്ച് നിവിൻ പോളിയും എബ്രിഡ് ഷൈനും; ചിത്രങ്ങൾ

കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നിവിൻ പോളിയാണ് പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് മഹാവീര്യർ ടീം. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നിവിൻ പോളിയാണ് പങ്കുവച്ചത്. 

മഹാവീര്യർക്ക് സ്നേഹം നൽകുന്നതിനും ഞങ്ങളുടെ ദിനം അവിസ്മരണീയമാക്കിയതിനും നന്ദി.- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിവിൻ പോളിക്കൊപ്പം സംവിധായകൻ എബ്രിഡ് ഷൈനിനും നായിക ഷാൻവി ശ്രിവാസ്തവയും മറ്റ് അണിയറ പ്രവർത്തകരും വിജയം ആഘോഷിക്കാൻ എത്തിയിരുന്നു. 

നിവിൻ പോളിക്കൊപ്പം ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാന്റസി കോമഡി മൂവിയായി പുറത്തിറക്കിയ മഹാവീര്യർ കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്‍പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്‍സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്‍തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT