നിവിൻ പോളി/ ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സംവിധായകന്‍ വാക്കു പാലിച്ചു, നിവിന്‍ പോളി ചിത്രത്തിന്റെ പേര് പുറത്ത്; രാമചന്ദ്രബോസ് ആൻഡ് കോ

കോമഡിയുടെ പശ്ചാത്തലത്തിൽ മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘എ പ്രവാസി ഹീസ്റ്റ്’ എന്നാണ് ടാഗ്‌ലൈൻ. കോമഡിയുടെ പശ്ചാത്തലത്തിൽ മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ. നിവിൻ പോളി തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

അടുത്തിടെയാണ് ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിവിൻ പോസ്റ്റ് പങ്കുവച്ചത്. അതിനു താഴെ നന്ദി പറഞ്ഞ സംവിധായകനോട് ചിത്രത്തിന്റെ പേര് പുറത്തുവിടാനാണ് നിവിൻ ആവശ്യപ്പെട്ടത്. ഒരാഴ്ചയിൽ പുറത്തുവിടും എന്നായിരുന്നു അദേനിയുടെ ഉറപ്പ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. 

നിവിൻ പോളിക്ക് ഒപ്പം വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈൻ സന്തോഷ് രാമൻ, എഡിറ്റിങ്  നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT