Nivin Pauly 
Entertainment

വിനോദിനേയും ആയിഷയേയും ഒന്നിപ്പിച്ച കൊച്ചുമിടുക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ ഞെട്ടി നിവിന്‍ പോളി, വിഡിയോ

സോഷ്യല്‍ മീഡിയയിലെങ്ങും ആ കൂടിക്കാഴ്ചയാണ് ചര്‍ച്ചാ വിഷയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളികളുടെ മനസിലേക്ക് നിവിന്‍ പോളി എന്ന പയ്യന്‍ കയറിക്കൂടിയത് തട്ടത്തിന്‍ മറത്തിലൂടെയാണ്. അന്ന് മുതല്‍ ഇന്നുവരെ ആ സ്ഥാനത്തിനൊരു കോട്ടവും സംഭവിച്ചിട്ടില്ല. കരിയറിലെ കയറ്റിറക്കങ്ങളിലും മലയാളി നിവിന്‍ പോളിയെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു. തട്ടത്തിന്‍ മറയത്തിലെ പാട്ടുകളും ഡയലോഗുകളും രംഗങ്ങളുമൊക്കെ ഇന്നും മലയാളി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

തട്ടത്തിന്‍ മറയത്തിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നില്‍ നിവിനൊപ്പം അഭിനയിച്ചൊരു കൊച്ചു മിടുക്കിയുണ്ട്. ആയിഷയെ കാണാന്‍ ആശുപത്രിയിലെത്തിയ വിനോദിന് സ്‌റ്റെന്‍സില്‍ നല്‍കുകയും മറ്റാര്‍ക്കും അറിയാത്ത കോഡ് ഭാഷ പഠിപ്പിക്കുകയും ചെയ്‌തൊരു കാന്താരി. വര്‍ഷങ്ങള്‍ക്കിപ്പുറം വിനോദ് ആ കാന്താരിയെ കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ആ കൂടിക്കാഴ്ചയാണ് ചര്‍ച്ചാ വിഷയം.

പുതിയ ചിത്രം ബത്‌ലഹേം കുടുംബ യൂണിന്റെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം സെന്റ് തെരാസസില്‍ എത്തിയതായിരുന്നു. വേദിയില്‍ നിവിന്‍ സംസാരിക്കുന്നതിനിടെ സ്‌ക്രീനില്‍ തട്ടത്തിന്‍ മറയത്തിലെ രംഗം പ്ലേ ചെയ്തു. പിന്നാലെ അന്നത്തെ കൊച്ചുകുട്ടി നിവിന് മുന്നിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കൊച്ചുമിടുക്കി ഇന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. വേദിയിലെത്തിയ പെണ്‍കുട്ടിയ്ക്ക് കൈ നല്‍കിയ നിവിന്‍ ഇത് വലിയ സര്‍പ്രൈസ് ആയെന്നും പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് വിഡിയോ. 2012 ലാണ് തട്ടത്തിന്‍ മറത്ത് പുറത്തിറങ്ങുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. വിനീത് ശ്രീനിവാസനൊരുക്കിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. ഇഷ തല്‍വാര്‍ ആയിരുന്നു ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ശ്രീനിവാസന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

Nivin Pauly meets the child actor from Thattathin Marayathu during a college event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാം ലോകവും എംപി പരമേശ്വരനും: വികസന സങ്കൽപ്പങ്ങളെയും മാർക്സിസ്റ്റ് സൈദ്ധാന്തികതയെയും തിരുത്തിയെഴുതിയ വിപ്ലവ കാഴ്ചപ്പാട്

ബഹിരാകാശത്തിന്റെ ഇരുട്ടില്‍ ഭൂമിയും ചന്ദ്രനും; ടൈം-ലാപ്സ് വിഡിയോയുമായി അനില്‍ മേനോന്‍

ലക്ഷങ്ങളുടെ ലോണ്‍ ഉണ്ടോ?, എളുപ്പം അടച്ച് തീര്‍ത്ത് പണം ലാഭിക്കാം; ഇതാ സിംപിള്‍ ടെക്‌നിക്

കൊഴിയില്ല! ഇടതൂർന്ന നീണ്ട മുടിക്ക്; ആല്‍മരത്തിന്റെ വേരുകൊണ്ടുള്ള എണ്ണ എങ്ങനെ വീട്ടിലുണ്ടാക്കാം

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്