ഓണം റിലീസില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിന്‍ പോളിയും മമിത ബൈജുവുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഈ ഓണം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തൂക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.
നിവിന്റെയും മമിതയുടെയും അഭിനയത്തിനും ഗിരീഷ് എ ഡിയുടെ അഭിനയത്തിനും കയ്യടി ലഭിക്കുന്നത്. സിനിമയിലെ കോമഡി സീനുകൾ വർക്കായിട്ടുണ്ടെന്നും പ്രേമലുവിന് ശേഷം ചിത്രം വമ്പൻ ഹിറ്റാകുമെന്നും ആരാധകർ പറയുന്നു. 'ജസ്റ്റിൻ - ആഷ്‌ലി എന്നിവരുടെ പ്രണയം, അവരുടെ ചുറ്റുമുള്ളവരുടെ കഥയൊക്കെയാണ് പടം പറയുന്നത്.
അത് വളരെ സിംപിൾ ആൻഡ് എൻജോയ്ബിൾ ആയിട്ടു സ്‌ക്രീനിൽ കാണിക്കാൻ സാധിച്ചിട്ടുണ്ട്. നിവിൻ തന്നെയാണ് ഷോ സ്റ്റീലർ, ഒപ്പം മമിതയും. പിന്നെ സംഗീത്, സുരേഷ് കൃഷ്ണ, അങ്ങനെ എല്ലാവരും അവരുടെ ഭാഗം നന്നാക്കി. അതുപോലെ ബിജിഎം, കാമറ എല്ലാം നല്ലതായിരുന്നു. വലിയ കഥ ഒന്നും ഇല്ല എന്നത് വേണേൽ ഒരു നെഗറ്റീവ് ആയിട്ടു പറയാം. മൊത്തത്തിൽ ഒരു നല്ല സിംപിൾ പടം.
ഓണത്തിന് ഫാമിലി ആയിട്ടു കാണാൻ പറ്റിയ ഫീൽ ഗുഡ് മൂവി'.- എന്നാണ് ഒരാൾ കുറിച്ചത്. 'ഓരോ സീനിലും കിടു വിറ്റ് ഉണ്ടാകും, അത് കേട്ടു നമ്മൾ ചിരിക്കുമ്പോൾ ആ സ്പോട്ടിൽ തന്നെ അടുത്തത് വരും.. അതുപോലെ എത്ര സീനുകൾ...റൊമാന്റിക് കോമഡി സിനിമകൾക്ക് ക്ഷാമം ഉള്ള മലയാളത്തിൽ ഒരു ഒന്നൊന്നര പടം..'- മറ്റൊരാൾ കുറിച്ചതിങ്ങനെ.
'വൻ പടമൊന്നുമല്ല..സർവ്വം മായ ലെവൽ പോലുമില്ല..ഫാമിലിയായി വെറുതെ കണ്ടിരിക്കാൻ പാകത്തിനുള്ള ടൈംപാസ് പടം..'- എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രതികരണം പോസിറ്റീവ് ആയതിന് പിന്നാലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും വമ്പൻ കുതിപ്പാണ്.
ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates