Pharma വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മരുന്ന് മേടിക്കുമ്പോൾ മാത്രമെന്താ നമ്മൾ വില പേശാത്തത് ?'; നിവിൻ പോളിയുടെ 'ഫാർമ' ഒടിടി റിലീസ് തീയതി പുറത്ത്

പി ആർ അരുണ്‍ ആണ് ഈ വെബ്‌ സീരിസും സംവിധാനം ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഒരു സെയിൽസ് മാന്റെ കഥ എന്നാണ് സീരിസിന്റെ ടാ​ഗ്‌ ലൈൻ. പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി ആർ അരുണ്‍ ആണ് ഈ വെബ്‌ സീരിസും സംവിധാനം ചെയ്തിരിക്കുന്നത്.

തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ തന്നെയാണ്. പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് സീരിസിലെ മറ്റൊരു പ്രധാന നടൻ. നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ എന്നിവരും ഫാർമയിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരിസ് നിർമിക്കുന്നത്.

ജേക്‌സ് ബിജോയ് ആണ് ഫാർമയ്ക്ക് സംഗീതം ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 19 ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം​ഗാളി, മറാത്തി ഭാഷകളിലും സീരിസ് കാണാനാകും. അതേസമയം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ആണ് നിവിന്റേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രം. തമിഴിൽ ബെൻസ് ആണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Cinema News: Nivin Pauly starrer Pharma OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല: ഇ ശ്രീധരന്‍

വ്യായാമം ചെയ്യാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും?

സ്ട്രെസ് കുറയണോ? ദിവസവും കുടിക്കാം, നീല ചായ

കേരള കുംഭമേള: തിരുന്നാവായയിലെത്തുന്നത് പ്രതിദിനം 3.5 ലക്ഷത്തിലധികം ഭക്തര്‍, നാഗ സന്യാസിമാരും വരുന്നു

'ഇതെന്തൊരു അനീതി, ധനുഷിനേക്കാള്‍ അര്‍ഹന്‍ മമ്മൂട്ടി'; പേരന്‍പിന് അവഗണന, നിരാശരായി ആരാധകര്‍

SCROLL FOR NEXT