ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി, നിവിനും എബ്രിഡ് ഷൈനും/ ഫെയ്സ്ബുക്ക് 
Entertainment

അഭിനയ കേഡികളേയും റൗഡികളേയും തേടുന്നു, ആക്ഷന്‍ ഹീറോ ബിജു 2വിലേക്ക് അവസരം; കാസ്റ്റിങ് കോളുമായി നിവിന്‍ പോളി

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ട് കാസ്റ്റിങ് കോള്‍ പങ്കുവച്ചിരിക്കുകയാണ് നിവിന്‍ പോളി

Author : സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നിവിന്‍ പോളി അവതരിപ്പിച്ച എസ്‌ഐ ബിജു പൗലോസിന്റെ തിരിച്ചുവരവായിരിക്കും ചിത്രം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ ഗംഭീര പ്രകടനമായിരുന്നു ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നിവിന്‍ പോളി.

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ട് കാസ്റ്റിങ് കോള്‍ പങ്കുവച്ചിരിക്കുകയാണ് നിവിന്‍ പോളി. സിനിമയില്‍ ഇതുവരെ മുഖം കാണാക്കാത്തവരെയാണ് തേടുന്നത്. വെള്ളിവെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളേയും റൗഡികളേയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടണം എന്നാണ് കാസ്റ്റിങ് കോളില്‍ പറയുന്നത്. 

20നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകളേയും പുരുഷന്മാര്‍ക്കുമാണ് അവസരമുള്ളത്. ahb2castingfemale@gmail.com, ahb2castingmale@gmail.com എന്നിവയിലേക്ക് മെയില്‍ അയക്കേണ്ടതാണ്. ആദ്യ ഭാ?ഗത്തിലേതു പോലെ കഴിവുറ്റ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സിനിമയിലേക്ക് കൊണ്ടുവരാനാണ് എബ്രിഡ് ഷൈനിന്റെ ശ്രമം. അതിന്റെ ഭാ?ഗമായി ചിത്രത്തിലേക്ക് ഓഡിഷനുകള്‍ നടന്നിരുന്നു. അതു കൂടാതെയാണ് ഇപ്പോള്‍ വീണ്ടും കാസ്റ്റിങ് കോള്‍ വന്നിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി