ടീസറിൽ നിന്ന് 
Entertainment

നല്ലവനായ കൊള്ളക്കാരൻ: നിവിൻ പോളിയുടെ 'രാമചന്ദ്രബോസ് & കോ' ഓണത്തിനെത്തും, ടീസർ

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയറ്ററിൽ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം 'രാമചന്ദ്രബോസ് & കോ'യുടെ ടീസർ പുറത്ത്. മോഷണം നടത്താൻ തയാറെടുക്കുള്ള കൊള്ളക്കാരന്റെ വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസായി തിയറ്ററിൽ എത്തും. 

കോമഡിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രം പക്കാ ഫാമിലി എന്റര്‍ടൈനറാണ്. യുഎഇ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിര്‍മ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. മിഥുന്‍ മുകുന്ദന്‍ ആണ് മ്യൂസിക്. എഡിറ്റിങ് നിഷാദ് യൂസഫ്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്‍,നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് - ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 4 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ