Nivin Pauly, Dhoni എക്സ്
Entertainment

'ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറിലോ ഒന്നുമല്ല കാര്യം, ധോനി ഒരു ഇമോഷൻ ആണ്'; വൈറലായി നിവിന്റെ വാക്കുകൾ

ധോനി എന്ന താരം എങ്ങനെയാണ് ആളുകള്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് എന്നതിനെ കുറിച്ചാണ് നിവിന്‍ പോളി പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ക്രിക്കറ്റ് ആരാധകരെ മാത്രമല്ല, പലരേയും നിരാശയിലാക്കിയ വാർത്തയായിരുന്നു എംഎസ് ധോനിയുടെ ഐപിഎല്ലിൽ നിന്നും വിരമിക്കുകയാണെന്ന പ്രഖ്യാപനം. ഏറെ സങ്കടത്തോടെയാണ് പലരെയും ഈ പ്രഖ്യാപനത്തെ ഉൾക്കൊണ്ടത്. 2008 മുതലുള്ള നീണ്ട 18 വര്‍ഷത്തെ ഐപിഎല്‍ കരിയറിനോടാണ് ധോനി വിട പറഞ്ഞത്.

ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ താരത്തെ കുറിച്ച് നടൻ നിവിന്‍ പോളി മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ധോനി എന്ന താരം എങ്ങനെയാണ് ആളുകള്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് എന്നതിനെ കുറിച്ചാണ് നിവിന്‍ പോളി പറഞ്ഞത്.

ചിലര്‍ അടിക്കുന്ന അമ്പത് റണ്‍സിലോ നൂറ് റണ്‍സിലോ ഒന്നുമല്ല ആരാധകര്‍ക്ക് കാര്യമെന്ന് പറയുകയാണ് നിവിന്‍ പോളി. ചില താരങ്ങള്‍ ഒരു ഇമോഷനാണെന്നും ധോനിയെ സംബന്ധിച്ചിടത്തോളം തനിക്ക് ധോനിയൊരു ഇമോഷനായാണ് തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു.

അദ്ദേഹത്തെക്കാളും മികച്ച കളിക്കാർ ഇവിടെ ഉണ്ടാകാമെന്നും സ്റ്റാറ്റസ് നോക്കുകയാണെങ്കില്‍ ഒരുപാട് താരങ്ങള്‍ മികച്ചതായിട്ടുണ്ടാകാമെന്നും എന്നാല്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഒരു ഇമോഷനായി മാറാന്‍ പറ്റുകയുള്ളൂവെന്നും അതിലൊരാളാണ് ധോനിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ബെത്‌ലഹേം കുടുംബ യൂണി'റ്റാണ് നിവിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Nivin Pauly talks about Dhoni.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ല, സിബിഐ കോടതി വെറുതെ വിട്ടു

കാനഡയില്‍ കത്തുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് സംശയം

കെഎം ഷാജിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി

കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കുഞ്ഞ് ജനനത്തിന് മുമ്പേ മരിച്ചതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കല്ലുത്താൻകടവിലെ പുതിയ പാളയം മാർക്കറ്റിൽ 'കാലിക്കറ്റ് കാർണിവൽ' സംഘടിപ്പിക്കാൻ കോർപ്പറേഷൻ; പ്രതിഷേധത്തിൽ ഉറച്ച് വ്യാപാരികൾ