Nivin Pauly വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സിനിമയിൽ വന്ന് പ്രശസ്തനായാൽ അതാണ് സക്സസ് എന്ന് കരുതി, പക്ഷേ അതല്ല'; വിജയത്തെക്കുറിച്ച് നിവിൻ പോളി

അത് കാശ് വന്നതു കൊണ്ടും ഫെയ്മസ് ആയതു കൊണ്ടുമല്ലേ ഇങ്ങനെ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

എന്താണ് വിജയം ?. ഈ ഒരു ചോദ്യത്തിന് പല കാലങ്ങളായി പ്രമുഖരായ പലരും അവരവരുടെ ഉത്തരങ്ങൾ പറഞ്ഞിട്ടുണ്ട്. പല രീതിയിലാണ് ഓരോരുത്തരും വിജയത്തെ നോക്കികാണുന്നത്. ഇപ്പോൾ വിജയത്തെ താൻ എങ്ങനെയാണ് കാണുന്നതെന്ന് പറയുകയാണ് നടൻ നിവിൻ പോളി. തന്റെ പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷന്റെ ഭാ​ഗമായി ശ്രീ ​ഗോകുലം മൂവിസ് നൽകിയ അഭിമുഖത്തിലാണ് വിജയത്തെക്കുറിച്ച് നിവിൻ പറഞ്ഞത്.

ഇപ്പോൾ ഒരു സിനിമയുടെ വിജയവും പരാജയവുമൊന്നും തന്നെ ബാധിക്കാറില്ലെന്നും നിവിൻ കൂട്ടിച്ചേർത്തു. 'വിജയം എന്നതിനെ നിവിൻ എങ്ങനെയാണ് നോക്കികാണുന്നത്' എന്നായിരുന്നു ധ്യാനിന്റെ ചോദ്യം. "ഞാൻ ആദ്യം വിചാരിച്ചിരുന്നത്, സിനിമയിൽ വന്ന് ഒരു അറിയപ്പെടുന്ന നടൻ ആയിക്കഴിഞ്ഞാൽ അതാണ് സക്സസ് എന്ന്.

പിന്നെ കരുതി സാമ്പത്തികമായി നമ്മൾ നല്ല സുരക്ഷിതരായി കഴിഞ്ഞാൽ അതായിരിക്കും സക്സസ് എന്ന്. പക്ഷേ ഇപ്പോൾ മനസിലാക്കുന്നത് ഇതിനേക്കാളൊക്കെ ഉപരിയാണ് സന്തോഷവും സമാധാനവും എന്നാണ്".- നിവിൻ പറഞ്ഞു. 'അത് കാശ് വന്നതു കൊണ്ടും ഫെയ്മസ് ആയതു കൊണ്ടുമല്ലേ ഇങ്ങനെ പറയുന്നത്' എന്ന ചോദ്യവുമായി നടൻ അജു വർ​ഗീസുമെത്തി.

"അങ്ങനെയല്ല, എനിക്ക് തോന്നുന്നത് അതിനേക്കാൾ നമ്മൾ തേടേണ്ടതും ഏറ്റവും കൂടുതൽ മുൻ​ഗണന കൊടുക്കേണ്ടതും സമാധാനത്തിനും സന്തോഷത്തിനുമാണ്". - നിവിൻ പറഞ്ഞു. "ഇപ്പോൾ ഒരു സിനിമയുടെ വിജയമോ പരാജയമോ ഒന്നും എന്നെ ബാധിക്കാറില്ല.

നേരത്തെ ഒരു പടം ചെയ്ത് കഴിഞ്ഞാൽ ഭയങ്കര ടെൻഷനായിരുന്നു. ഇത് ഓടുമോ ഓടില്ലേ എന്നൊക്കെ. ഇപ്പോൾ അങ്ങനെയൊരു സംഭവം തന്നെ കട്ടായി".- നിവിൻ വ്യക്തമാക്കി.

അതേസമയം നിവിനെ പ്രധാന കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പ്രതിഛായ വ്യാഴാഴ്ച തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Actor Nivin Pauly talks about success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരെ കേസെടുക്കണം; പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദേശം

ചക്കക്കുരു കഴിച്ചാൽ വയർ നിറയെ ​ഗ്യാസ് ആണോ? പരിഹാരം ഇതാ

പിപിഎഫിനേക്കാള്‍ കൂടുതല്‍ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ അറിയണോ?; ഇതാ പട്ടിക

പെട്രോള്‍, ഡീസല്‍ വില കൂട്ടി നയാര

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി റീല്‍സ് കാണാം; വരുന്നു ഇന്‍സ്റ്റയില്‍ പുതിയ ഫീച്ചര്‍

SCROLL FOR NEXT