നിവിൻ പോളി, മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

'മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ റെഡി, ബയോപിക്കിൽ നായകനാകുക നിവിൻ'; ജൂഡ് ആന്റണി

'നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും'

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മമ്മൂക്ക സമ്മതിച്ചാൽ സിനിമയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നിവിൻ പോളിയാവും മമ്മൂക്കയായി സ്ക്രീൻ എത്തുകയെന്നും ജൂഡ് വ്യക്തമാക്കി. സിനിമാ മാ​ഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

മമ്മൂക്ക സമ്മതിച്ചാല്‍ ഞങ്ങള്‍ റെഡിയാണ്. നിവിന്‍ കട്ട മമ്മൂക്ക ഫാനാണ്. പഠിച്ചിരുന്ന കാലത്ത് മമ്മുക്കയുടെ ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. നിവിനാണ് എന്നോട് മമ്മൂക്കയുടെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' വായിക്കാന്‍ പറയുന്നതും അതൊരു സിനിമയാക്കിയാലോ എന്ന് ചോദിക്കുന്നതും. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ ഞാന്‍ അത് ഷോര്‍ട്ട് ഫിലിം ആക്കിയപ്പോള്‍ കൂടെ നിന്നതൊക്കെ നിവിനാണ്. അച്ഛന്റെ വേഷം മകന്‍ അഭിനയിക്കുന്നതിനേക്കാള്‍ മറ്റൊരു ആക്ടര്‍ അഭിനയിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാണ് നിവിനെ കൊണ്ട് തന്നെ ചെയ്യിക്കാന്‍ തീരുമാനിച്ചത്.- ജൂഡ് ആന്റണി പറഞ്ഞു. 

സിനിമയിലെ 50ാം വാർഷികം ആഘോഷിക്കുന്നകയാണ് മമ്മൂട്ടി. മോഹൻലാൽ ഉൾപ്പടെ നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയത്.  1971ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം