നിതീഷ് ഭരദ്വാജും മുന്‍ ഭാര്യ സ്മിത ഭരദ്വാജും, ഞാന്‍ ഗാനഗന്ധര്‍വനില്‍ നിന്ന് ഫെയ്സ്ബുക്ക്
Entertainment

'മുന്‍ ഭാര്യയുടെ മാനസിക പീഡനം താങ്ങാനാവുന്നില്ല': സഹായം തേടി പൊലീസിനെ സമീപിച്ച് 'ഞാന്‍ ഗന്ധര്‍വര്‍' നായകന്‍

മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ് പൊലീസ് സ്റ്റേഷനില്‍. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. മുന്‍ ഭാര്യയും മധ്യപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത ഭരദ്വാജിന് എതിരെയാണ് നടന്‍ പരാതി നല്‍കിയത്. ഏറെ നാളായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് ആരോപണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ പെണ്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല എന്നാണ് നിതീഷ് പറയുന്നത്. ഭോപ്പാല്‍ പൊലീസ് കമ്മിഷണര്‍ ഹരിനാരായണാചാരി മിശ്രയ്ക്കാണ് സഹായം അഭ്യര്‍ത്ഥിച്ച് താരം കത്ത് അയച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.

പ്രശസ്തമായ ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാവുന്നത്. 2009 മാര്‍ച്ച് 14 നാണ് നിതീഷും സ്മിതയും വിവാഹിതരാവുന്നത്. ഇവര്‍ക്ക് 11 വയസുള്ള പെണ്‍മക്കളുണ്ട്. 12 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും 2019ല്‍ വേര്‍പിരിഞ്ഞിരുന്നു. ഡിവോഴ്‌സിന് ശേഷം മക്കള്‍ക്കൊപ്പം ഇന്‍ഡോറിലാണ് സ്മിത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT