അലി അക്ബർ/ ഫേയ്സ്ബുക്ക് 
Entertainment

'വലിയ തുകകൾ വരുന്നില്ല, 80 ലക്ഷം ചെലവായി'; കയ്യിൽ പൈസയില്ലെന്ന് അലി അക്ബർ

സിനിമയ്ക്കുവേണ്ടി ഇനിയും ഭിക്ഷയാചിക്കാൻ തയാറാണെന്നും അദ്ദേഹം ഫേയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അലി അക്ബറിന്റെ '1921 പുഴ മുതൽ പുഴ വരെ' എന്ന ചിത്രം ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനോടകം 80 ലക്ഷം രൂപയാണ് ചിത്രത്തിനായി ചെലവാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ മമ ധർമയിലേക്ക് വലിയ തുകകൾ വരുന്നില്ലെന്നാണ് അലി  അക്ബർ പറയുന്നത്. വളരെ ചെറിയ തുകയാണ് സഹായമായി വരുന്നത്. സിനിമയ്ക്കുവേണ്ടി ഇനിയും ഭിക്ഷയാചിക്കാൻ തയാറാണെന്നും അദ്ദേഹം ഫേയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു. 

വയനാട്ടിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്. തുച്ചമായ തുക കൊണ്ടാണ് ഈ സിനിമ നിർമിക്കാൻ ഇറങ്ങിയത്. ആ പൈസയ്ക്കുള്ളത് ഇപ്പോൾ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഏകദേശം 80 ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. ഒരു ലോറിക്കുള്ള വസ്ത്രങ്ങള്‍ തന്നെ സിനിമയ്ക്കായി ചെയ്തു. തന്റെ വീട് തന്നെ മിനി ഗോഡൗൺ ആയി മാറിക്കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ ഇനി ഇലക്‌ഷനു ശേഷമാകും ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും പറഞ്ഞു. 

ചിത്രത്തിലേക്ക് അവസരം ചോദിച്ച് നിരവധി പേർ വിളിക്കുന്നുണ്ടെന്നും എന്നാൽ അതിനുള്ള കാശ് എന്റെ കയിൽ ഇല്ലെന്നാണ് അലി അക്ബർ പറയുന്നത്. ഒരു ലോഡ്ജ് ആണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. അതു മുഴുവൻ സിനിമയുടെ ആളുകളായി. ഇനി ഒരാളെപ്പോലും പുതിയതായി വയ്ക്കാൻ സാധിക്കില്ല. അടുത്ത ഘട്ടം കോഴിക്കോട് ആണ്. അവിടെ കാസ്റ്റിങ് കോൾ ഉണ്ടായിരിക്കും. പക്ഷേ സ്വന്തം ചിലവിൽ വന്ന് അഭിനയിച്ച് പോകണം. കാരണം തന്റെ കയ്യിൽ പൈസ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചിത്രത്തിന് ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും സാമ്പത്തികമായി ഒന്നുമില്ല. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള സുഹൃത്തുക്കൾ പണം അയച്ചിരുന്നു. ഇനിയും പണം അയയ്ക്കണം. ഭംഗിയായി ഇത് തീർക്കണം. എന്റെ മാത്രം സിനിമയല്ല, ഇത് നിങ്ങളുടെ സിനിമയാണ്. നിങ്ങൾ ആഗ്രഹിച്ച സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'നന്ദനി' പേസില്‍ സിംബാബ്‌വെ ഒതുങ്ങി! ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 115 റണ്‍സ്

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്