Nikhila Vimal, Midhun Manuel Thomas ഇന്‍സ്റ്റഗ്രാം
Entertainment

'നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ലേയില്ല'; പകരമെത്തുന്നത് ഈ നടി; വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്

ഒരു ഡാന്‍സുണ്ട്. അത് പക്ഷെ നിഖിലയല്ല

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആട് ത്രീ. മലയാളത്തിലെ ഏറ്റവും വലിയ സിനിമകളിലൊന്നായാണ് ആട് ത്രീയെത്തുന്നത്. രണ്ട് ടൈം ലൈനിലായി കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ ആരാധകരില്‍ ആകാംക്ഷ ജനിപ്പിച്ചിരുന്നു. ജയസൂര്യയുടെ പാപ്പനു സംഘവും ഇത്തവണ എന്ത് വള്ളിയാണ് പിടിച്ചിരിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ആട് ത്രീയില്‍ നടി നിഖില വിമലിന്റെ ഡാന്‍സ് നമ്പറുണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസ് മീറ്റില്‍ പറയാമെന്നായിരുന്നു നിഖില പറഞ്ഞത്. പിന്നീട് നിഖിലയുടെ ഡാന്‍സ് നമ്പര്‍ ഇല്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെ വ്യക്തമാക്കി. എന്നാല്‍ മറ്റൊരു താരത്തിന്റെ ഡാന്‍സുണ്ടെന്നും മിഥുന്‍ സൂചിപ്പിച്ചിരുന്നു.

നിഖിലയല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിന് ഇപ്പോഴിതാ മിഥുന്‍ മാനുവല്‍ തോമസ് മറുപടി നല്‍കിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്രൈഡെ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

'നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ലേയില്ല. അത് എങ്ങനെയാണ് ആ വാര്‍ത്ത വന്നതെന്ന് എനിക്കറിയില്ല. ഒരു സുപ്രഭാതത്തില്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിഖില വിമല്‍ ആട് 3 യില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നു എന്നതാണ് രാവിലെ ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ കാണുന്നത്. കുറെ ടാഗും കുറെ ഷെയറുമൊക്കെ കണ്ടു. എനിക്കൊന്നും മനസിലായില്ല. വേറെ ബഹളങ്ങളിലായത് കൊണ്ട് തന്നെ അതിന് മറുപടി കൊടുക്കാന്‍ പോയില്ല'' മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

അതേസമയം, ഐറ്റം ഡാന്‍സ് ഉണ്ട്. ഐറ്റം ഡാന്‍സ് അല്ല, ആടിന്റെ ഒരു കണ്‍സെപ്റ്റ് പ്രകാരം ഒരു ഡാന്‍സുണ്ട്. അത് പക്ഷെ നിഖിലയല്ല. അങ്ങനെ സര്‍പ്രൈസിങായിട്ടുള്ള ആളൊന്നുമല്ല, വേദികയാണ് എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 19നാണ് ആട് ത്രീ തിയേറ്ററുകളിലേക്ക് എത്തുക.

Midhun Manuel Thomas confirms its Vedika, not Nikhila Vimal to have a dance number in Aadu 3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി

നേമത്ത് കെ എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പള്ളിയെ കൊച്ചിയിലേക്ക് മാറ്റും?; കോണ്‍ഗ്രസ് പരിഗണന ഇങ്ങനെ

ദിവസവും കട്ടൻ ചായ കുടിച്ചോളൂ.., ഹൃദയം ഹാപ്പി ആകും

'ദേശീയപതാകയെ അപമാനിച്ചു'; ഹർദിക് പാണ്ഡ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

'സെറ്റിൽ വഴക്ക് കൂടാറില്ല; സംവിധായകൻ പറയുന്നത് കേൾക്കുന്ന നടനാണ് ഞാൻ'

SCROLL FOR NEXT