Aisootty 
Entertainment

'കണിക പോലും അവളെ സംശയിക്കില്ല, അന്യായ വിധി അംഗീകരിക്കാനാവില്ല'; ലിജു കൃഷ്ണയ്‌ക്കെതിരെ ഐസൂട്ടി

ഈ അന്യായ വിധി അംഗീകരിക്കാൻ ഒരിക്കലും കഴിയില്ല. എന്റെ ശരീരത്തിലെ ഒരു കണികകൊണ്ടുപോലും ഞാനവളെ സംശയിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ആയിഷ മാർക്കറൂസ്. കേസുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ ഉന്നയിച്ച ആരോപണങ്ങൾക്ക് എതിരെയാണ് ഐസൂട്ടി എന്ന ആയിഷ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. ഈ കേസ് മറ്റൊരു പതിവ് ആരോപണമായി മാറുന്നത് അംഗീകരിക്കാനാകില്ലെന്നും അതിജീവിതയെ താൻ സംശയിക്കുന്നില്ലെന്നും ആയിഷ കുറിച്ചു.

'അവർ നിയമം ദുരുപയോഗം ചെയ്തു', 'വ്യാജ പരാതിക്കാരിയാണ്', 'എല്ലാ കേസുകളിലും ഇങ്ങനെയൊക്കെയാണ്' തുടങ്ങിയ പതിവ് വാദങ്ങളിലേക്ക് ഈ കേസും ചുരുങ്ങിപ്പോകരുതെന്ന് ആയിഷ പറഞ്ഞു. മണിക്കൂറുകളോളവും, ദിവസങ്ങളോളവും അതിജീവിതയുടെ വാക്കുകൾ കേട്ടിട്ടുള്ള വ്യക്തിയാണ് താനെന്നും അവളുമായി ആദ്യം ബന്ധപ്പെട്ടവരിൽ ഒരാളാണെന്നും ആയിഷ കുറിപ്പിൽ പറയുന്നു.

കടുത്ത മാനസികാഘാതത്തിൽ നിന്ന് അതിജീവിത സ്വയം കരകയറി ജീവിതം പടുത്തുയർത്തുന്നത് നേരിൽ കണ്ടിട്ടുണ്ട്. കേസുകൾക്കും മെഡിക്കൽ ചെക്കപ്പുകൾക്കുമൊപ്പം പോയവരുടെയും അവൾ നേരിട്ട ദൈനംദിന ബുദ്ധിമുട്ടുകൾ അടുത്തറിഞ്ഞവരുടെയും സുഹൃത്താണ് താനെന്നും ആയിഷ വ്യക്തമാക്കി.

അതേസമയം, കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തനിക്കെതിരായ പീഡനപരാതി തന്നെ തകർക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ലിജു കൃഷ്ണ ആരോപിച്ചിരുന്നു. ഡബ്ല്യുസിസിയുടെ അധികാരങ്ങൾ വ്യക്തിവിരോധത്തിന്റെ പേരിൽ ദുരുപയോഗം ചെയ്ത് സംവിധായിക ഗീതു മോഹൻദാസ് കെട്ടിച്ചമച്ച കള്ളക്കേസാണിതെന്നായിരുന്നു മാധ്യമങ്ങളോടുള്ള ലിജുവിന്റെ പ്രതികരണം.

എന്നാൽ, ലിജു കൃഷ്ണയുടെ ആരോപണങ്ങൾ ഡബ്ല്യുസിസി തള്ളി. സംഘടനയിലെ ഒരു അംഗത്തെ മാത്രം ലക്ഷ്യമിട്ട് ലിജു കൃഷ്ണ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവും അപകീർത്തികരവുമാണെന്ന് ഡബ്ല്യുസിസി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഐസൂട്ടി എന്നറിയപ്പെടുന്ന ആയിഷ മാർക്കറൂസ് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയത്.

ആയിഷ മാർക്കറൂസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്:

ഈ കേസ് മറ്റൊരു പതിവ് ആരോപണമായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ല.

"അവർ നിയമം ദുരുപയോഗം ചെയ്തു", "വ്യാജ പരാതിക്കാരിയാണ്", "എല്ലാ കേസുകളിലും ഇങ്ങനെയൊക്കെയാണ്" എന്നിങ്ങനെയുള്ള പതിവ് വാദങ്ങളിലേക്ക് ഈ കേസും ചുരുങ്ങിപ്പോകരുത്.

മണിക്കൂറുകളോളവും, ദിവസങ്ങളോളവും അവളുടെ വാക്കുകൾ കേട്ട ഒരാളെന്ന നിലയിൽ, അവളുമായി ആദ്യം ബന്ധപ്പെട്ടവരിൽ ഒരാളെന്ന നിലയിൽ, കടുത്ത മാനസികാഘാതത്തിൽ നിന്ന് സ്വയം കരകയറി ജീവിതം പടുത്തുയർത്തുന്നത് നേരിൽ കണ്ട ഒരാളെന്ന നിലയിൽ... അവളുടെ കേസുകൾക്കും മെഡിക്കൽ ചെക്കപ്പുകൾക്കുമൊപ്പം പോയവരുടെയും അവൾ നേരിട്ട ദൈനംദിന ബുദ്ധിമുട്ടുകൾ കേട്ടറിഞ്ഞവരുടെയും സുഹൃത്തെന്ന നിലയിൽ...

ഈ അന്യായ വിധി അംഗീകരിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. ഈ കേസിൽ അവൾക്ക് എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടതെന്ന് എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. എന്റെ ശരീരത്തിലെ ഒരു കണികകൊണ്ടുപോലും ഞാനവളെ സംശയിക്കില്ല.

ഈ അനീതിക്കെതിരെ ഞാൻ ശബ്ദമുയർത്തുന്നു.

Not one atom in my body doubts her, Will stand by her until survivor or his ex-wife say he has no involvement: Aisootty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

ഡിഗ്രിയുണ്ടോ? നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലിൽ 15 ഒഴിവുകൾ

'ആ സെറ്റില്‍ ഫിസിക്കല്‍ ഹരാസ്‌മെന്റ് നേരിട്ടു, കരച്ചില്‍ വന്നു'; വെളിപ്പെടുത്തി വിനീത് കുമാര്‍

സിംഗിള്‍ ചാനല്‍ എബിഎസ്, സുസുക്കി ആക്‌സസുമായി മത്സരിക്കാന്‍ ടിവിഎസ്; ജൂപ്പിറ്റര്‍ 125 പുതിയ വേരിയന്റ് ഉടന്‍ വിപണിയില്‍

മോഹന്‍ലാലിന് ആകാശവാണിയുടെ ആദരം; നാടക വിഭാഗത്തില്‍ 'ടോപ് ഗ്രേഡ്'