നടൻ സിദ്ദിഖ്   ഫയൽ
Entertainment

'ചോദ്യം ചെയ്യലിന് ഹാജരാകണം'- നടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദിഖിന് നോട്ടീസ്

തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിനു നോട്ടീസ് നൽ​കി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താനാണ് നിർ​ദ്ദേശം. നാർക്കോട്ടിക് സെൽ എസിയാണ് നോട്ടീസ് നൽകിയത്.

കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഇ മെയിൽ വഴിയാണ് സിദ്ദിഖ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്. പിന്നാലെയാണ് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്.

കഴിഞ്ഞ രണ്ടാം തീയതിയാണ് അന്വേഷ സംഘത്തിന് സിദ്ദിഖ് ഇമെയിൽ അയച്ചത്. കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കാൻ തയ്യാറാണെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകർപ്പും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം