ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കൂട്ടുകാരിക്കൊപ്പമുള്ള ഊഞ്ഞാലാട്ടം പിഴച്ചു, തെറിച്ച് താഴേക്ക്: രസകരമായ വിഡിയോയുമായി നൈല ഉഷ

തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാലിയില്‍ അവധി ആഘോഷത്തിലായിരുന്നു താരം

സമകാലിക മലയാളം ഡെസ്ക്

ത്ര തിരക്കിനിടയിലും യാത്ര ചെയ്യാനും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷങ്ങള്‍ക്കും സമയം കണ്ടെത്താറുള്ള നടിയാണ് നൈല ഉഷ. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോയുമെല്ലാം വൈറലാവാറുണ്ട്. തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബാലിയില്‍ അവധി ആഘോഷത്തിലായിരുന്നു താരം. 

മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമാണ് നൈല ഉഷ യാത്ര പോയത്. ബാലിയില്‍ നിന്നുള്ള നിരവധി മനോഹര നിമിഷങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കൂട്ടത്തില്‍ ശ്രദ്ധനേടുന്നത് നൈലയുടെ ഒരു ഊഞ്ഞാലാട്ടമാണ്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്നതിനിടെ നിലത്തേക്ക് വീഴുന്ന നൈല ഉഷയെ ആണ് വിഡിയോയില്‍ കാണുന്നത്. മികച്ച ബാലി ഊഞ്ഞാലാട്ടം എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. വിഡിയോ കണ്ട് ചിരിച്ച് വയ്യാതായി എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ശേഷം നടന്നത് എന്താണെന്ന് അറിയണമെന്നും കമന്റുകള്‍ വരുന്നുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT