ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഒമർ ലുലുവിന്റെ 'നല്ല സമയ'ത്തിൽ ഇർഷാദ് നായകൻ; നാല് പുതുമുഖ നായികമാരും

ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി നിർമിക്കുന്ന ചിത്രത്തിൽ നാല് പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാവാൻ ഇർഷാദ്. നല്ല സമയം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇർഷാ​ദ് നായകനായി എത്തുക. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി നിർമിക്കുന്ന ചിത്രത്തിൽ നാല് പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. 

തൃശൂരിൽ വച്ച് ആരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങ്  പ്രശസ്ത താരം ബാബു ആന്റണിയുടെ ഭാര്യ എവ്‌ഗനിയ ആൻറണി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും. 

ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ചിത്രം പവർ സ്റ്റാറിനു ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് നല്ല സമയം. ചിത്രീകരണം പൂർത്തിയാക്കിയ പവർസ്റ്റാർ ഈ വർഷം തിയറ്ററിൽ എത്തും. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക എന്നിവയാണ് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രങ്ങൾ. 
 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!