rj_balaji_urvashi 
Entertainment

'നടിപ്പ് രാക്ഷസി, ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാൾ'; ഉർവശിയെ പ്രശംസിച്ച് ആർജെ ബാലാജി

'പലരും എന്നോട് പറഞ്ഞിരുന്നു, ഉര്‍വശി ടഫ് ആക്ടറാണെന്ന്. പക്ഷേ സത്യം അതായിരുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർവശി. താരത്തിന്റെ അഭിനയം ആരാധകരെ മാത്രമല്ല സഹതാരങ്ങളെ പോലും അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ ഉർവശിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായി ആർജെ ബാലാജി. ഉർവശി നടിപ്പ് രാക്ഷസിയാണ് എന്നാണ് ബാലാജി പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് ഉർവശിയെന്നും താരം പറഞ്ഞു. തമിഴ് ചിത്രം വീട്ടിലാ വിശേഷം എന്ന സിനിമയുടെ വാര്‍ത്തസമ്മേളനത്തിലാണ് ബാലാജിയുടെ പ്രതികരണം.

എല്ലാം വളരെ പെട്ടന്ന് പഠിക്കുന്ന വ്യക്തിയാണ് ഉര്‍വശി മാം. ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. സാങ്കേതികപരമായുള്ള കാര്യങ്ങളിലും നല്ല അറിവാണ്. ഒരു അഭിമുഖത്തില്‍ കമല്‍ സാര്‍ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടിമാരില്‍ ഏറ്റവും ബുദ്ധി ഉര്‍വശിക്കാണെന്ന്. ഉര്‍വശിമാമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മൂക്കുത്തി അമ്മന്‍ എന്ന ചിത്രം ചെയ്യുന്നതിന് മുന്‍പ് പലരും എന്നോട് പറഞ്ഞിരുന്നു, ഉര്‍വശി ടഫ് ആക്ടറാണെന്ന്. പക്ഷേ സത്യം അതായിരുന്നില്ല. ചില ദിവസങ്ങളില്‍ ഒന്‍പത് മണിക്ക് ഷൂട്ടുള്ള സമയത്ത് പത്ത് മണിക്ക് വന്നോട്ടേ എന്ന് ചോദിക്കും. അത് അത് അവരുടെ കാല് വയ്യാത്തതുകൊണ്ടാണ്. സെറ്റില്‍ വന്നാല്‍ വെറും പത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആ ഷോട്ട് പൂര്‍ത്തിയാക്കും. നടിപ്പിന്‍ രാക്ഷസി എന്നാണ് ഉര്‍വശി മാമിനെ സത്യരാജ് വിളിക്കുന്നത്. അതെ ശരിക്കും നടിപ്പ് രാക്ഷസി- ആര്‍ജെ ബാലാജി പറയുന്നു.

ഉര്‍വശിയും സത്യരാജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വീട്ടിലാ വിശേഷം. ആർ ജെ ബാലാജി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കുമാര്‍ റാവു നായകനായ ബധായി ഹോ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോണി കപൂറാണ് നിർമാണം. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്, യുവാവിന് പരിക്ക്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

SCROLL FOR NEXT