ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'അവര്‍ക്കു വേണ്ടിയാണ് ജോലിക്ക് പോയത്, പ്രത്യേകിച്ച് വിയാനെ കാണിക്കാന്‍'; ശില്‍പ ഷെട്ടി

മക്കള്‍ക്കു വേണ്ടിയാണ് താന്‍ പ്രതിസന്ധികളെ മറികടന്നത് എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശില്‍പ ഷെട്ടിക്കും കുടുംബത്തിനും കഴിഞ്ഞ വര്‍ഷം കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദവുമാണ് ശില്‍പയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുന്ന ശില്‍പയെയാണ് പിന്നീട് നമ്മള്‍ കണ്ടത്. ജോലിയിലേക്ക് മടങ്ങിയെത്തുകയും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാവുകയും ചെയ്തു. ഇപ്പോള്‍ അതേക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. 

മക്കള്‍ക്കു വേണ്ടിയാണ് താന്‍ പ്രതിസന്ധികളെ മറികടന്നത് എന്നാണ് താരം പറയുന്നത്. 'ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യം കണ്ടെത്തണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പോലും. എന്റെ ലക്ഷ്യം എന്റെ മക്കളാണ്. എപ്പോഴും അങ്ങനെയായിരിക്കും. പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് ധൈര്യം വേണ്ടതാണ്. എന്റെ മക്കളെ കാണിക്കാനായാണ് ഞാന്‍ ജോലിക്ക് പോയത്. പ്രത്യേകിച്ച് മകനെ. കാര്യങ്ങള്‍ മനസിലാക്കുന്ന പ്രായമാണ് അവന്.'- ശില്‍പ ഷെട്ടി പറഞ്ഞു. 

'പ്രതിസന്ധി ഘട്ടത്തില്‍ പോലും ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നും ഫീനിസിനെ പോലെ പറന്നുയരണമെന്നും മകന്‍ വിയാനെ എനിക്ക് കാണിക്കണമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങള്‍ക്കായി നമ്മള്‍ ഒരിക്കലും തയാറായിരിക്കില്ല. പെട്ടെന്നാവും നമുക്ക് അടിയേല്‍ക്കുക. അത് നമ്മെ കരുത്തുറ്റവരാക്കും. എനിക്ക് അറിയില്ലായിരുന്നു ഞാന്‍ കരുത്തുള്ളവളാണെന്ന്. എന്തൊക്കെ സംഭവിച്ചാലും അതിനെ എതിരിടാനാവുമെന്ന് അറിയുന്നത് നല്ലതാണ്.'- ശില്‍പ ഷെട്ടി പറഞ്ഞു. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ് രാജ് കുന്ദ്ര അറസ്റ്റിലാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമര്‍സ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

SCROLL FOR NEXT