സജീവ് കുമാർ, തരുൺ മൂർത്തി/ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേൾക്കാമായിരുന്നു, പുള്ളിയുടെ കയ്യും കാലും പച്ചവെള്ളം പോലെയായി'

അന്നയും റസൂലും സിനിമയിൽ സജീവിനെ പൊലീസ് വേഷം കണ്ടാണ് സൗദി വെള്ളക്കയിലേക്ക് വിളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് തരുൺ മൂർത്തി. പുതിയ ചിത്രം സൗദി വെള്ളക്ക റിലീസിന് തയാറെടുക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള തരുണിന്റെ ഫേയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന സജീവ് കുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്നയും റസൂലും സിനിമയിൽ സജീവിനെ പൊലീസ് വേഷം കണ്ടാണ് സൗദി വെള്ളക്കയിലേക്ക് വിളിക്കുന്നത്. ഫോണിൽ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം തനിക്ക് കേൾക്കാമായിരുന്നു എന്നാണ് തരുൺ കുറിക്കുന്നത്. വളരെ പ്രതിക്ഷ കാത്ത് ഇരിക്കുന്ന ഒരു കഥാപാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 

തരുണിന്റെ കുറിപ്പ് വായിക്കാം

ഞാൻ അന്നയും റസൂലുമെന്ന
സിനിമ പണ്ട് തിരുവനന്തപുരത്ത്‌ നിന്നാണ് കാണുന്നത്.
ഒരുപാട് inspire ചെയ്ത സിനിമ...ചിന്തിപ്പിച്ച സിനിമ..
എന്നിലെ പ്രേക്ഷകനെ ഉടച്ചു വാർത്ത അനുഭവം ആയിരിന്നു അന്നയും റസൂലും
ഫഹദ് എന്ന നടനെ കൊതിയോടെ ഇഷ്ടപെട്ടു തുടങ്ങിയ സിനിമയാണ് അന്നയും റസൂലും....പക്ഷെ അന്ന് റസൂലിനെയും കൊണ്ട് കോടതിയിൽ പോകുന്ന ഒരു പോലീസ് കാരനെ മനസ്സിൽ ഉടക്കി, റസൂൽ ഓടി പോകുമ്പോ വെപ്രാളത്തിൽ പിന്നാലെ ഓടുന്ന പോലീസ് കാരൻ സിനിമ കഴിഞ്ഞും മനസ്സിൽ മായാതെ നിന്നു, പിന്നെയും അയാളെ പല സിനിമ കളിൽ ശ്രദ്ധിക്കപെടാത്ത വേഷങ്ങളിൽ ആത്മാർഥമായി അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
സൗദി വെള്ളക്ക യുടെ സ്ക്രിപ്റ്റ് എല്ലാം കഴിഞ്ഞു കാസ്റ്റിംഗ് ചിന്തകളിൽ ഞങ്ങളുടെ സ്ക്രിപ്റ്റ് അസോസിയേറ്റ് Dhanush Varghese നോട് ഞാൻ പറഞ്ഞിരുന്നു നമ്മുക്ക് ആ വേഷം അന്നയും റസൂലിലെ ആ പോലീസ് ചേട്ടനെ കൊണ്ട് ചെയ്യിക്കാം എന്ന്..
അങ്ങനെ തപ്പി കണ്ടു പിടിച്ചു നമ്പർ എടുത്തു... ആളുടെ പേര് സജീവ് കുമാർ , ആലുവയ്ക്ക് അടുത്താണ് താമസം. റേഡിയോ നിലയത്തിലെ ജോലി കാരൻ ആണ്..അഭിനയ മോഹി ആണ്...ഡബ്ബിങ് അര്ടിസ്റ്റ് ആണ്...
രണ്ടാമത് ഒന്നും ആലോചിച്ചില്ല.
പുള്ളിയെ ഫോണിൽ നേരിട്ട് വിളിച്ചു കഥ പറയണം എന്ന് പറഞ്ഞപ്പോ അപ്പുറത്തെ വെപ്രാളം എനിക്ക് കേൾക്കാമായിരുന്നു...
പനമ്പള്ളി നാഗറിലെ ഗോകുലം ഊട്ടുപുരയിൽ ഇരുന്ന് കഥ മുഴുവൻ നാറേറ്റ് ചെയ്യുമ്പോ പുള്ളിടെ കൈയും കാലും എല്ലാം പച്ചവെള്ളം പോലെ ആകുന്നുണ്ടായിരിന്നു. ആ മനസ് നിറയുന്നുണ്ടായിരുന്നു.
ഞങ്ങൾ വളരെ പ്രതിക്ഷ കാത്ത് ഇരിക്കുന്ന ഒരു കഥാപാത്രവും, ആ കഥാപാത്രം ചെയ്ത നടനുമാണ് സജീവൻ ചേട്ടൻ.
അത്രക്ക് ആഴമാണ്, അനുഭവമാണ്
അയാൾ നമ്മൾ എഴുതിയ കഥാപാത്രങ്ങൾ ഏറ്റ് എടുക്കുമ്പോൾ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

'സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു'; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

Today's Rashi Phalam April 17 | പഠനകാര്യങ്ങളിൽ നേട്ടം, തൊഴിൽ മേഖലയിൽ പുരോഗതി

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

SCROLL FOR NEXT