ലിസ കോശി ഇന്‍സ്റ്റഗ്രാം
Entertainment

ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ തെന്നിവീണ് ലിസ കോശി; എഴുന്നേറ്റ് വന്ന് വീണ്ടും പോസ് ചെയ്ത് നടി; വിഡിയോ വൈറല്‍

വീണിട്ടും തളര്‍ന്നുപോകാതിരുന്ന ലിസ കോശിക്ക് കയ്യടിക്കുകയാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഓസ്‌കര്‍ പുരസ്‌കാര വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുന്നത്. അതിനിടെ റെഡ് കാര്‍പ്പറ്റിലെ ഒരു വീഴ്ചയുടെ വിഡിയോ ആണ്. നടി ലിസ കോശിയാണ് റെഡ് കാര്‍പ്പറ്റില്‍ വീണത്.

ചുവന്ന ഓഫ് ഷോള്‍ഡര്‍ മര്‍ചേസ ഗൗണ്‍ ആണ് ലിസ ധരിച്ചിരുന്നത്. ഹൈ ഹീല്‍സ് ആണ് താരം അണിഞ്ഞിരുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ താരം വീണ് പോവുകയായിരുന്നു. രണ്ടു പേരുടെ സഹായത്തോടെയാണ് താരം എഴുന്നേറ്റത്. എന്നാല്‍ വീഴ്ച ലിസ കോശിയെ തളര്‍ത്തിയില്ല. ചിരിയോടെ എഴുന്നേറ്റ് വന്ന താരം വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതൊരു മാന്‍ ഹോളായിരുന്നു, നിങ്ങളെല്ലാം കണ്ടില്ലേ? എന്ന് താരം ഫോട്ടോഗ്രാഫര്‍മാരോട് ചോദിക്കുന്നതും വിഡിയോയിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. എട്ട് ഇഞ്ചിന്റെ ഹീല്‍സ് ധരിച്ചതിനാലാണ് വീഴാന്‍ കാരണമായത് എന്നാണ് ചിലര്‍ പറഞ്ഞത്. വീഴ്ചയിലും തളര്‍ന്നുപോകാതിരുന്ന ലിസ കോശിയെ പ്രശംസിക്കുന്നവരും നിരവധിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം