പ്രിയങ്കയും നിക്ക് ജൊനാസും/ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ നിന്ന് 
Entertainment

ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവിടുന്നത് പ്രിയങ്കയും നിക്ക് ജൊനാസും ചേർന്ന്, ഞാൻ ഒറ്റക്ക് പോരെയെന്ന് താരം; വിഡിയോ

അക്കാദമി തന്നെയാണ് വിവരം പ്രേക്ഷകരം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഈ വർഷത്തെ ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ഇത് അറിയാനായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയേയും ഭർത്താവും ​ഗായകനുമായ നിക്ക് ജൊനാസിനേയും ഫോളോ ചെയ്താൽ മതിയാരും. താരദമ്പതികൾ ചേർന്നാണ് നാമനിർദേശ പട്ടിക പുറത്തുവിടുന്നത്. അക്കാദമി തന്നെയാണ് വിവരം പ്രേക്ഷകരം അറിയിച്ചത്. അതിന് പിന്നാലെ രസകരമായ വിഡിയോയുമായി ദമ്പതികളും എത്തി. 

ഓസ്‌കര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ എന്ന ചോദ്യവുമായാണ് പ്രിയങ്ക എത്തിയത്. ഭർത്താവ് നിക്ക് ജൊനാസും താരത്തിനൊപ്പമുണ്ടായിരുന്നു. ''ഹേ അക്കാദമി, ഓസ്‌കര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്''- പ്രിയങ്ക കുറിച്ചു.  

366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഓസ്കാർ നാമനിർദേശം. സൂര്യ നായകനായ സുധ കൊങ്കര ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ മുഖ്യകഥാപാത്രമായി എത്തുന്ന 'മ് മ് മ്...' (സൗണ്ട് ഓഫ് പെയിന്‍ ) എന്നിവ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ആഞ്ജലീസില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക