ആർആർആറിനെ പുകഴ്ത്തി ജെസീക്ക ചെസ്റ്റെയൻ 
Entertainment

'ആർആർആർ കാണുന്നത് തന്നെ പാർട്ടിയാണ്' പ്രശംസിച്ച് ഓസ്കർ ജേതാവ്

താങ്ങൾ ചിത്രം ആസ്വദിച്ചുയെന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്ന് അറിയിച്ച് ചിത്രത്തിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ അണിയറപ്രവർത്തകർ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

അടുത്തകാലത്ത് ആ​ഗോളതലത്തിൽ ശ്രദ്ധനേടിയ ഇന്ത്യൻ ചിത്രമാണ് ആർആർആർ. ഹോളിവുഡിൽ നിന്നടക്കം നിരവധി പ്രമുഖർ ചിത്രത്തെ പുകഴ്ത്തി രം​ഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഓസ്കർ ജേതാവ് കൂടിയായ നടി ജെസീക്ക ചെസ്റ്റെയനും ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. 

ആർആർആർ കാണുന്നത് തന്നെ ഒരു പാർട്ടിയാണെന്നാണ് ജെസീക്കയുടെ ട്വീറ്റ്. താങ്ങൾ ചിത്രം ആസ്വദിച്ചുയെന്നത് ഞങ്ങൾക്ക് സന്തോഷം നൽകുന്നതാണെന്ന് അറിയിച്ച് ചിത്രത്തിന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ അണിയറപ്രവർത്തകർ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന് ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡ് അടക്കം ലഭിച്ചിരുന്നു. ഓസ്ക്കാർ പുരസ്ക്കാരത്തിന് വേണ്ടിയും ചിത്രം മത്സരിക്കുന്നുണ്ട്. എന്നാൽ ആർആർആർ ബാഫ്റ്റ പുരസ്കാരം ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിൽ മികച്ച സിനിമകളുടെ നീണ്ടപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21