എമി വാഡ 
Entertainment

ഓസ്കർ, എമ്മി പുരസ്കാര ജേതാവായ ഡിസൈനർ എമി വാ‍ഡ അന്തരിച്ചു 

അകിറാ കുറസോവയുടെ 'റാൻ' എന്ന ചിത്രത്തിലെ വസ്ത്രങ്ങളാണ് എമിയെ ഓസ്കാർ പുരസ്കാരത്തിനർഹയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

സ്കർ എമ്മി പുരസ്കാര ജേതാവായ ജാപ്പനീസ് കോസ്റ്റ്യൂം ഡിസൈനർ എമി വാഡ (84) അന്തരിച്ചു. അകിറാ കുറസോവയുടെ 'റാൻ' എന്ന ചിത്രത്തിലെ സാമുറായി വസ്ത്രങ്ങളാണ് ക്യോട്ടോ സ്വദേശിയായ എമി വാഡയെ ഓസ്കാർ പുരസ്കാരത്തിനർഹയാക്കിയത്. 'ഈഡിപ്പസ് റെക്സ്' എന്ന നാടകത്തിനുവേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചതിന് 1993ൽ എമ്മി പുരസ്കാരവും എമിയെ തേടിയെത്തി. 

ജപ്പാൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ഡയറക്ടറായിരുന്ന ബെൻ വാഡയാണ് എമിയുടെ ഭർത്താവ്. ഭർത്താവ് സംവിധാനം ചെയ്യുന്ന തിയറ്റർ നാടകങ്ങൾക്കു വേണ്ടി വസ്ത്രാലങ്കാരം ചെയ്ത് തുടക്കം കുറിച്ച എമി ഹിരോഷി ടെഷി​ഗാഹരയുടെ 'റിക്യു', ന​ഗിസാ ഒഷിമായുടെ ​'ഗൊഹാട്ടോ', പീറ്റർ ​ഗ്രീനവേയുടെ 'ദി പില്ലോ ബാക്ക്', മേബെൽ ചിയുങ്ങിന്റെ 'ദി സൂങ് സിസ്റ്റേഴ്സ്' തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി