Latest OTT Releases  ഇൻസ്റ്റ​ഗ്രാം
Entertainment

റൊമാൻസും ആക്ഷനും ത്രില്ലറും; ഈ ആഴ്ചയിലെ കിടിലൻ ഒടിടി റിലീസുകൾ

ത്രില്ലറും പ്രണയവും ആക്ഷനുമൊക്കെ കൂടിച്ചേർന്ന ഒരുപിടി സിനിമകളാണ് നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഈ ആഴ്ചയും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിരവധി സിനിമകളാണ് റിലീസിന് എത്തിയിരിക്കുന്നത്. ത്രില്ലറും പ്രണയവും ആക്ഷനുമൊക്കെ കൂടിച്ചേർന്ന ഒരുപിടി സിനിമകളാണ് നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

തേരെ ഇഷ്ക് മേൻ

Tere Ishk Mein

ധനുഷ്, കൃതി സനോൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ചിത്രമാണ് തേരെ ഇഷ്ക് മേൻ. നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചു. ഫ്ലൈറ്റ് ലെഫ്റ്റനന്റായ ശങ്കറായി ധനുഷും സൈക്കോളജിസ്റ്റായ മുക്തിയായി കൃതിയും എത്തിയ ചിത്രം പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്നു.

ചീകറ്റിലോ

Cheekatilo

ശോഭിത ധൂലിപാല, വിശ്വദേവ് രചകൊണ്ട, ചൈതന്യ വിശാലക്ഷ്മി എന്നിവർ പ്രധാന വേഷത്തിലെത്തി ശരൺ കോപിഷെട്ടി സംവിധാനം ചെയ്ത ക്രൈം സസ്പെൻസ് ത്രില്ലർ ചിത്രമാണ് ചീകറ്റിലോ. ആമസോൺ പ്രൈമിൽ ജനുവരി 23 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ഹൈദരാബാദിലെ ക്രിമിനോളജി ബിരുദധാരിയും ട്രൂ-ക്രൈം പോഡ്‌കാസ്റ്ററുമായ സന്ധ്യ, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ ഒരു അന്വേഷണത്തിൽ കുടുങ്ങിപ്പോകുന്നതും നീതി നടപ്പാക്കാനുള്ള പോരാട്ടവും ആണ് സിനിമയുടെ ഇതിവൃത്തം.

സ്പെയ്സ് ജെൻ: ചന്ദ്രയാൻ

Space Gen: Chandrayaan

നകുൽ മേത്ത, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീരിസ് ആണ് സ്പെയ്സ് ജെൻ: ചന്ദ്രയാൻ. ജിയോ ​ഹോട്ട്സ്റ്റാറിലൂടെ ജനുവരി 23 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങി. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പരാജയത്തില്‍ നിന്ന് ചന്ദ്രയാൻ-3യെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കുന്നത് വരെയുള്ള ഐഎസ്ആർഒ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

മാർക്ക്

Mark

കിച്ച സുദീപ് നായകനായെത്തിയ ചിത്രമാണ് മാർക്ക്. കർണാടകയിലുട നീളം നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സസ്പെൻഷനിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് കിച്ച സുദീപ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ ത്രില്ലറായി എത്തിയ ചിത്രം ജനുവരി 23 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലു​ഗു, മലയാളം ഭാഷകളിൽ ചിത്രം ആസ്വദിക്കാം.

സിറായി

Sirai

വിക്രം പ്രഭുവിനെ നായകനാക്കി തമിഴ് രചന നിർവഹിച്ച് സുരേഷ് രാജകുമാരി സംവിധാനം ചെയ്ത സിറായി ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. അബ്ദുൾ എന്ന പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന കതിർവൻ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം സീ ഫൈവിൽ സ്ട്രീമിങ്ങ് ആരംഭിച്ചു.

മസ്തി 4

Mastiii 4

മിലാപ് സവേരി സംവിധാനം ചെയ്ത കോമഡി ചിത്രത്തിൻ്റെ നാലാമത്തെ ഭാഗമാണ് മസ്തി. റിതേഷ് ദേശ്മുഖ്, അഫ്താബ് ശിവദാസനി, വിവേക് ​​ഒബ്‌റോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മൂന്ന് പേരെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. സീ 5 ലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും

'ഞാന്‍ എന്നെത്തന്നെ മറന്നു, കണ്ണുകള്‍ അറിയാതെ നനഞ്ഞു; മോദിയില്‍ കണ്ടത് അധികാരമല്ല, വിനയം'

'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം

നിവിന്റെ സ്റ്റാർഡം തുണച്ചില്ല; ബോക്സ് ഓഫീസിൽ വീണ് 'ബേബി ​ഗേൾ', ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT