Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

'മധുവിധു', 'ഭീഷ്മർ'; ഈ വാരാന്ത്യം പൊട്ടിച്ചിരിയുടെ മേളം, ഒടിടി റിലീസുകൾ

ഒടിടി പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള വകയുണ്ടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഒരുപാട് സിനിമകൾ പ്രേക്ഷകരിലേക്കെത്തിയ മാസമായിരുന്നു ഇത്. തിയറ്ററിലാണെങ്കിൽ 'കറുപ്പ്', 'ദൃശ്യം 3' തുടങ്ങിയ വമ്പൻ റിലീസുകളായിരുന്നു ഈ മാസമെത്തിയത്. ഒടിടി പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള വകയുണ്ടായിരുന്നു. ഈ ആഴ്ച ഒടിടിയിലെത്തിയ പുത്തൻ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

മധുവിധു

Madhuvidhu

ഷറഫുദീൻ നായകനായെത്തിയ മധുവിധു ഒടിടിയിലേക്ക്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. മെയ് 22 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സിസ്റ്റം

System

ജ്യോതികയും സൊനാക്ഷി സിൻഹയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സിസ്റ്റം. അശ്വിൻ അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം മെയ് 22 ന് സ്ട്രീം ചെയ്യും.

എക്സാം

Exam

അദിതി ബാലൻ, ദുഷാര വിജയൻ, അബ്ബാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് എക്സാം. തമിഴ് ക്രൈം ത്രില്ലറായാണ് എക്സാം പ്രേക്ഷകരിലേക്കെത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീമിങ് ആരംഭിച്ചു. പൊലീസ് ഓഫീസറായാണ് സീരിസിൽ ദുഷാരയും അദിതിയും എത്തുന്നത്.

ഭീഷ്മർ

Bhishmar

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ദിവ്യ പിള്ള, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഭീഷ്മർ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രം റൊമാന്റിക് കോമഡി ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തിയത്. ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വിഡിയോ, സൺ നെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മെയ് 22 മുതൽ സ്ട്രീമിങ് ആരംഭിക്കും.

വാറന്റ്: ഫ്രം ദ് വേൾഡ് ഓഫ് വിലാങ്ക്

Warrant

വിഘ്നേഷ് നടരാജൻ സംവിധാനം ചെയ്ത തമിഴ് ക്രൈം ത്രില്ലർ വെബ് സീരിസാണ് വാറന്റ്. പ്രശാന്ത് പാണ്ഡ്യരാജ്, ബാലാജി ശക്തിവേൽ, അരുൾ ദോസ് തുടങ്ങി നിരവധി പേരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. സീ5 ലൂടെ മെയ് 22 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രസീൽ പുറത്ത്! കാനറികളുടെ നെഞ്ചുതകർത്ത് 'മൈറ്റി' ഹാളണ്ടിന്റെ 'ഇരട്ട പ്രഹരം'; ചരിത്രമെഴുതി നോർവെ ക്വാർട്ടറിൽ

സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു; പ്രതി സിന്ധുവിനെതിരെ പരാതി പ്രളയം

'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി'; ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന്

'ഫുട്ബോളിനോട് അടങ്ങാത്ത അഭിനിവേശം, ഇതെന്റെ അവസാന ലോകകപ്പ്'! ക്രിസ്റ്റ്യാനോ റൊണാൾഡോ

ജഡ്ജിക്ക് ആരോ​ഗ്യപ്രശ്നം, നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധിയില്ല