തങ്കലാൻ ഫെയ്സ്ബുക്ക്
Entertainment

'കെജിഎഫിന്റെ ട്രെയ്‌ലർ കണ്ടപ്പോൾ ഞെട്ടിപ്പോയി, തങ്കലാൻ താത്ക്കാലികമായി നിർത്തിവച്ചു'; പാ രഞ്ജിത്

കെജിഎഫിൻ്റെ നിർമ്മാതാക്കൾ ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറക്കിയപ്പോൾ ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി.

Author : സമകാലിക മലയാളം ഡെസ്ക്

തങ്കലാന് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. സംവിധായകനും താരങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ. വിക്രം, പാർവതി, മാളവിക മോഹനൻ, പശുപതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്‌സിനെ (കെജിഎഫ്) ചുറ്റിപ്പറ്റിയാണ് ചിത്രം.

യഷ് അഭിനയിച്ച കെജിഎഫിൻ്റെ ട്രെയ്‌ലർ കണ്ടപ്പോൾ തങ്കലാൻ്റെ നിർമ്മാണം താത്ക്കാലികമായി നിർത്തി വച്ചുവെന്ന് പറയുകയാണ് പാ രഞ്ജിത്. താൻ നേരത്തെ തങ്കാലനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ കെജിഎഫിൻ്റെ നിർമ്മാതാക്കൾ ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറക്കിയപ്പോൾ ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. പിന്നെ തങ്കലാന്റെ ജോലികൾ താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നെന്നും പാ രഞ്ജിത്ത് പറഞ്ഞു.

കെജിഎഫ് ആദ്യം കാണാമെന്ന് തീരുമാനിച്ചു. സിനിമ കണ്ടപ്പോഴാണ് പ്രശാന്ത് നീലിന്റേതിൽ നിന്ന് തന്റെ കഥ തികച്ചും വ്യത്യസ്തമാണെന്ന് മനസിലായത്. തങ്കലാൻ വൈകിയതിന്റെ കാരണവുമിതായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെജിഎഫിൽ നിന്ന് വ്യത്യസ്തമാക്കാൻ കാര്യമായ മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് തങ്കലൻ വീണ്ടും തുടങ്ങിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രമെത്തുക. ജിവി പ്രകാശാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. തങ്കലാൻ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും