ടീസറിൽ നിന്ന് 
Entertainment

പാ രഞ്ജിത്തിന്റെ ​ബോക്സർമാരാവാൻ പാടുപെട്ട് ആര്യയും ടീമും; സാര്‍പട്ടാ പരമ്പരൈ ടീസർ

ബോക്സിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ കബിലന്‍ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സാര്‍പട്ടാ പരമ്പരൈ'ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിലെ ആര്യയുടെ ലുക്ക് ഇതിനോടകം വൈറലായിരുന്നു. ബോക്സിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ കബിലന്‍ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. സിനിമയുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

സിനിമയിലെ കഥാപാത്രമാകാൻ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആര്യയെയാണ് വിഡിയോയിൽ കാണുന്നത്. കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടെ മേക്കോവറും ടീസറിൽ കാണിക്കുന്നുണ്ട്. വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്‍, വെട്രിസെല്‍വനായി കലൈയരസനും, രംഗന്‍ വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്. 

വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ പരമ്പരൈ. സാര്‍പട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന ചാമ്പ്യനായിരുന്നു 'നോക്കൗട്ട് കിങ്' എന്നറിയപ്പെട്ടിരുന്ന കാശിമേട് ആറുമുഖം. ആര്യയുടെ കഥാപാത്രം ഈ വ്യക്തിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപപ്പെടുത്തിയതാണെന്നും റിപ്പോർട്ട് ഉണ്ട്. 

ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം. വടചെന്നൈ ജനതയെക്കുറിച്ച് 'പേട്ടൈ' എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാര്‍പട്ടാ പരമ്പരൈ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍