Dhurandhar 
Entertainment

'ഞങ്ങളെ വിറ്റ് കാശാക്കി, ധുരന്ധറിന് കിട്ടിയ 1000 കോടിയില്‍ നിന്നും 500 കോടി വേണം'; 'പങ്ക്' ചോദിച്ച് പാക് യുവാക്കള്‍

രണ്ടാം ഭാഗവും 1000 കോടി പിന്നിട്ടിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് ധുരന്ധര്‍ ദ റിവഞ്ച്. ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗവും 1000 കോടി പിന്നിട്ടിരിക്കുകയാണ്. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തിന്റെ സംവിധാനം ആദിത്യ ധര്‍ ആണ്. പാക്കിസ്ഥാനിലേക്ക് രഹസ്യ മിഷനുമായി പോവുന്ന ഇന്ത്യന്‍ സ്‌പൈയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

ധുരന്ധര്‍ വന്‍ വിജയമായതോടെ രസകരമായ ആവശ്യവുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാനിലെ ല്യാരി സ്വദേശികള്‍. പാക്കിസ്ഥാനിലെ ല്യാരിയിലാണ് സിനിമയുടെ കഥ നടക്കുന്നത്. ല്യാരിയിലെ അധോലോക നേതാവായി വളര്‍ന്ന്, ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കുന്ന നായകനാണ് ധുരന്ധറില്‍ രണ്‍വീര്‍ സിങ്.

ധുരന്ധര്‍ നേടിയ ആയിരം കോടിയില്‍ പങ്ക് ചോദിച്ചാണ് ല്യാരിക്കാരെത്തുന്നത്. ല്യാരിയുടെ പേരും, പശ്ചാത്തലവും ഉപയോഗിച്ചുണ്ടാക്കിയ പണത്തിന് തങ്ങള്‍ക്കും പങ്ക് വേണമെന്ന് പറയുന്ന ല്യാരിക്കാരുടെ വിഡിയോ വൈറലാവുകയാണ്. 1000 കോടിയുടെ പകുതിയായ 500 കോടി തങ്ങളുടെ നാടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നല്‍കണമെന്ന് പറയുന്ന യുവാക്കളുടെ വിഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

ല്യാരിയുടെ പേരും, പ്രതിസന്ധികളും ദുരിതാവസ്ഥയുമെല്ലാം മുതലാക്കിയ ചിത്രമാണ് ധുരന്ധര്‍. ല്യാരിയില്‍ ഇപ്പോഴും നല്ല റോഡും അടിസ്ഥാന സൗകര്യവുമില്ല. ഇന്ത്യ പണം നല്‍കിയാല്‍ മാത്രമേ ഇതെല്ലാം മെച്ചപ്പെടുത്താനാകുള്ളൂവെന്നാണ് യുവാക്കള്‍ പറയുന്നത്. ധുരന്ധര്‍ നേടുന്നതിന്റെ 70 മുതല്‍ 80 ശതമാനം വരെ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

Pakistan's Lyari residents demands share of Dhurandhar earnings. Asks to give them 500 crore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര്‍ ചന്ദ്രശേഖരന്‍

കേരളത്തിൽ പ്രതിദിനം കുന്നുകൂടുന്നത് 200 ടൺ ഡയപ്പർ മാലിന്യങ്ങൾ: ശാസ്ത്രീയ സംസ്കരണത്തിന് സംസ്ഥാനത്ത് സംവിധാനങ്ങളില്ല

രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍