ഫോട്ടോ: ട്വിറ്റർ 
Entertainment

പാകിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു

ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി; പ്രമുഖ പാകിസ്ഥാനി ​ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസായിരുന്നു. അസുഖബാധിത കറാച്ചിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ​ഗസൽ ​ഗാനത്തിലൂടെ പാകിസ്ഥാനിലും ഇന്ത്യയിലുമുള്ള സം​ഗീത പ്രേമികളുടെ ഹൃദയം കവർന്ന ​ഗായികയാണ്. ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. 

1050ൽ അസമിലെ ​ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യൻ മുസ്ലീം ലീ​ഗിന്റെ സജീവപ്രവർത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ- പാക്  വിഭജനത്തിനു മുൻപ് മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ അതിഥേയനായത് അദ്ദേഹമായിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലഹോറിലേക്ക് 1958ലാണ് നയ്യാരയും കുടുംബവും കുടിയേറുന്നത്. 


ലാഹോറിലെ നാഷണൽ കോളജ് ഓഫ് ആർട്സിൽ പഠിച്ചുകൊണ്ടിരിക്കെ നയ്യാരയുടെ പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞ അധ്യാപകൻ യൂണിവേഴ്സിറ്റി റേഡിയോയിലേക്ക് പാടാൻ വിളിക്കുകയായിരുന്നു. 1971ൽ പാകിസ്ഥാൻ ടിവി സീരിയലുകളിലേക്ക് പാടിക്കൊണ്ടാണ് പിന്നണി ​ഗാനരം​ഗത്തേക്ക് വരുന്നത്. ഘരാന, ടാൻസെൻ തുടങ്ങിയ സിനിമകളിലും പാടി. ബഹ്സാദ് ലക്നാവി, ​ഗാലിബ്, ഫൈസ് അഹമ്മദ് ഫൈസ് തുടങ്ങിയവരുടെ ​ഗസൽവരികൾക്ക് ശബ്ദം നൽകിക്കൊണ്ടാണ് നയ്യാര ജനപ്രീതി നേടുന്നത്. സം​ഗീതം അഭ്യസിക്കാത്ത നയ്യാരയ്ക്ക് 2006ൽ പാകിസ്ഥാന്റെ വാനമ്പാടി ബഹുമതി ലഭിച്ചു. ​ഗായകനും നടനുമായ ഷൈഹരിയാർ സെയ്ദിയാണ് ഭർത്താവ്. അലി, ജാഫർ എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT