Pallichattambi teaser 
Entertainment

'മനുഷ്യനും ചെകുത്താനും നേര്‍ക്കുനേര്‍ നില്‍ക്കുന്നിടത്ത് ദൈവത്തിനെന്ത് കാര്യം?'; മാസ് ലുക്കില്‍ ടൊവിനോ; 'പള്ളിച്ചട്ടമ്പി' ടീസര്‍

അറുപതുകളിലാണ് കഥ നടക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പള്ളിച്ചട്ടമ്പിയുടെ ടീസര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക കയാദു ലോഹര്‍ ആണ്. ചിത്രത്തിനായി ടൊവിനോ തോമസ് കിടിലന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്.

അറുപതുകളിലാണ് കഥ നടക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പള്ളിച്ചട്ടമ്പി പേര് പോലെ തന്നൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. ടീസറില്‍ ടൊവിനോയുടെ തീപ്പൊരി ആക്ഷനുമുണ്ട്. ഏപ്രില്‍ പത്തിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും ബ്രിജീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറുമാണ് സഹനിര്‍മാണം. ടിഎസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ.

വിജയരാഘവന്‍, ബാബുരാജ്, പ്രശാന്ത് അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജെയ്ക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ടിജോ ടോമിയാണ്.

Pallichattambi teaser is out. Tovino Thomas starrer is all a mass action lover expects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

Weekly horoscope (August 09- August 15, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 10 | ആഗ്രഹം പൂവണിയും, കാത്തിരുന്ന വാർത്ത സന്തോഷം നൽകും

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ