Abhinaya  
Entertainment

കേള്‍ക്കാനും മിണ്ടാനും കഴിയാത്ത മകളെ നടിയാക്കാന്‍ മോഹിച്ച അച്ഛനെ പലരും കളിയാക്കി, പക്ഷെ അച്ഛനും ഞാനും വിട്ടില്ല: അഭിനയ

എനിക്ക് കേള്‍വിശക്തിയില്ലെന്ന് ആദ്യമൊന്നും തിരിച്ചറിഞ്ഞിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്തെ മകളെ നടിയാക്കാന്‍ മോഹിച്ചതിന്റെ പേരില്‍ അച്ഛന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അഭിനയ. തമിഴിലൂടെ കരിയര്‍ ആരംഭിച്ച അഭിനയയെ മലയാളികള്‍ അടുത്തറിയുന്നത് ജോജു ജോര്‍ജ് ചിത്രം പണിയിലൂടെയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കുട്ടിക്കാലം പങ്കുവെക്കുന്നത്.

''കുട്ടിക്കാലത്ത് അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ സിനിമ പോസ്റ്ററുകള്‍ കണ്ണെടുക്കാതെ നോക്കുമായിരുന്നു. ഐശ്വര്യ റായിയൊക്കെ പോസ്റ്ററില്‍ കാണുമ്പോള്‍ അതുപോലെയാകണം എനിക്കും എന്ന് അച്ഛനോട് പറയുമായിരുന്നു. അഭിനേതാവ് കൂടിയായ അച്ഛനും എന്നെ സിനിമാനടിയായി കാണാന്‍ ആയിരുന്നു ആഗ്രഹം'' താരം പറയുന്നു.

മൂന്നാമത്തെ കുട്ടിയാണ് ഞാന്‍. രണ്ട് സഹോദരന്മാരുണ്ട്. അച്ഛനും അമ്മയും എനിക്ക് കേള്‍വിശക്തിയില്ലെന്ന് ആദ്യമൊന്നും തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് അഭിനയ പറയുന്നത്. വിളിക്കുമ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. വലിയ ശബ്ദം കേട്ടാല്‍ പോലും പ്രതികരണമില്ല. അങ്ങനെയാണ് കേള്‍വി ശക്തി പരിശോധിക്കുന്നത്. കേള്‍വി ഇല്ലെന്നത് അവര്‍ക്ക് ഷോക്കായിരുന്നുവെന്നും താരം പറയുന്നു.

എങ്കിലും നടിയാക്കുക എന്ന മോഹം അച്ഛന്‍ ഉപേക്ഷിച്ചില്ല. ഞാനും അത് വിടാന്‍ തയ്യാറായിരുന്നില്ല. കേള്‍ക്കാനും മിണ്ടാനും കഴിയാത്ത മകളെ സിനിമാ നടിയാക്കാന്‍ മോഹിക്കുന്ന അച്ഛനെ പലരും പരിഹസിക്കുമായിരുന്നു എന്നും താരം പറയുന്നു.

കോക്ക്‌ലിയര്‍ ഇംപ്ലാന്റ് ചെയ്തത് 12-ാം വയസിലാണ്. ഇംപ്ലാന്റ് സ്ഥിരമായി ഉപയോഗിക്കാറില്ല. കാരണം അതിലൂടെ ചില ശബ്ദങ്ങള്‍ ബഹളമായിട്ടാണ് കേള്‍ക്കുക. അത് സഹിക്കാന്‍ പ്രയാസമാണ്. ആംഗ്യഭാഷ തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നതെന്നും അഭിനയ പറയുന്നു.

Pani fame Abhinaya shares her bond with father. He was mocked for trying to make his daughter an actress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതം മാറിയാല്‍ പിന്നെ പട്ടികജാതി പദവിയില്ല: സുപ്രീംകോടതി

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS-512 Lottery Result

പാകം ചെയ്ത ചിക്കൻ എത്ര നാൾ വരെ ഫ്രി‍ഡ്ജിൽ സൂക്ഷിക്കാം!

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

'സിനിമയിലെ ഏറ്റവും നല്ല രംഗം, പക്ഷെ ഒഴിവാക്കേണ്ടി വന്നു'; അക്ഷയ്‌യോട് മാപ്പ് പറഞ്ഞ് മിഥുന്‍; മറുപടിയുമായി നടന്‍

SCROLL FOR NEXT