നടി അഭിനയ വിവാഹിതയാകുന്നു ഇൻസ്റ്റ​ഗ്രാം
Entertainment

15 വർഷത്തെ പ്രണയം, മോതിരമണിഞ്ഞ കൈകൾ, വരൻ ആരാണെന്നത് 'സർപ്രൈസ്'; നടി അഭിനയ വിവാഹിതയാകുന്നു

കുട്ടിക്കാലം മുതൽക്കുള്ള സുഹൃത്താണ് വരൻ എന്നാണ് വിവരം.

സമകാലിക മലയാളം ഡെസ്ക്

ടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ വാർത്ത താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരെ അറിയിട്ടത്. വിവാഹനിശ്ചയ മോതിരമണിഞ്ഞ ഇരുവരുടെയും കൈകളുടെ ചിത്രമാണ് അഭിനയ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വരൻ ആരാണെന്നതിൽ വ്യക്തതയില്ല. കുട്ടിക്കാലം മുതൽക്കുള്ള സുഹൃത്താണ് വരൻ എന്നാണ് വിവരം.

15 വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആരാധകർക്കും ഇതൊരു സർപ്രൈസ് നിമിഷമാണ്.

'മണികൾ മുഴങ്ങട്ടെ, അനുഗ്രഹവർഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു'വെന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജന്മനാ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അഭിനയ, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയിരുന്നു.

തമിഴില്‍ സമുദ്രകനി സംവിധാനം ചെയ്ത നാടോടികൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ബിഗ്സ്ക്രീനിൽ എത്തുന്നത്. ട്രാന്‍സ്‌ലേറ്ററുടെ സഹായത്തോടെ സംഭാഷണങ്ങൾ മനപാഠമാക്കി ടൈമിങ്ങിൽ ഡയലോഗ് ഡെലിവറി നടത്തിയാണ് അഭിനയ പലപ്പോഴും സിനിമകളിൽ അഭിനയിച്ചിരുന്നത്.

ജോജു ജോർജ് ചിത്രം 'പണി'യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സഹതാരങ്ങളായി അഭിനയിച്ച അഭയ, ജുനൈസ് തുടങ്ങിയവർ അഭിനയയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കണ്ണൂരില്‍; വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആക്രമിക്കപ്പെട്ടാൽ കയ്യും കെട്ടി നോക്കി നിൽക്കില്ല, താവളമൊരുക്കുന്നവരും കുറ്റവാളികൾ; അറബ് രാജ്യങ്ങളുടെ നിലപാട് തള്ളി ഇറാൻ

പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍, ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം

Today's Rashi Phalam March 20, 2026: ദാമ്പത്യ ജീവിതം ഊഷ്മളമാകും, ചെറിയ നേട്ടങ്ങൾ മനസ്സിൽ സന്തോഷം നിറക്കും

SCROLL FOR NEXT