Sridevi ഫയല്‍
Entertainment

'ശ്രീദേവി ബോധം കെട്ടു വീണു, പല്ല് പോയി; 20 മിനിറ്റ് അനക്കമില്ല'; സംവിധായകന്റെ വാക്ക് കേട്ട നടിയ്ക്ക് സംഭവിച്ചത്!

തിരിച്ചുവരവില്‍ സജീവമായിക്കൊണ്ടിരിക്കെയാണ് താരം മരണപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ പങ്കജ് പരാശര്‍. രാം ഗോപാല്‍ വര്‍മ ശ്രീദേവിയെ വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അതേ തുടര്‍ന്ന് ശ്രീദേവിയുടെ ആരോഗ്യാവസ്ഥ താറുമാറായെന്നുമാണ് പങ്കജ് പറയുന്നത്. ഇതു കാരണം ശ്രീദേവിയേയും അക്ഷയ് കുമാറിനേയും വച്ച് താന്‍ ഒരുക്കി സിനിമയും തകര്‍ന്നുവെന്നാണ് പങ്കജ് പറയുന്നത്.

''എന്റെ ഒരു സിനിമയുണ്ടായിരുന്നു, 'മേരി ബിവി കാ ജവാബ് നഹി'. കുറേക്കാലം നിന്നു പോയ സിനിമയായിരുന്നു. എല്ലാ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ട്. എല്ലാം നന്നായി പോവുകയായിരുന്നു. എന്റെ സുഹൃത്ത് രാം ഗോപാല്‍ വര്‍മയെയാണ് ഞാന്‍ കുറ്റം പറയുക. അദ്ദേഹം ശ്രീദേവിയെ വണ്ണം കുറയ്ക്ക് വണ്ണം കുറയ്ക്ക് എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു'' പങ്കജ് പറയുന്നു.

''അതോടെ അവര്‍ ക്രാഷ് കോഴ്‌സ് ആരംഭിച്ചു. ഉപ്പ് കഴിക്കാതായി. ബിപി കുറഞ്ഞു. ബോധം കെട്ട് വീണു. ബോധരഹിതയായി കുഴഞ്ഞ് വീണപ്പോള്‍ ടേബിളില്‍ തലയിടിച്ചു. 20 മിനുറ്റ് ബോധമില്ലായിരുന്നു. ഒരു പല്ലും പോയി. അതോടെ ഞങ്ങളുടെ ഷെഡ്യൂള്‍ അവസാനിപ്പിച്ചു. അല്ലെങ്കില്‍ ആ സിനിമ മുന്നോട്ട് പോയേനെ. അവര്‍ മുഖമിടിച്ചാണ് വീണത്. സിനിമയുടെ ഫിനാന്‍സിയറും പോയി. പിന്നീട് നിര്‍മാതാവ് മരിച്ചു. അതൊക്കെ സംഭവിച്ചു. അതോടെ ഞാനും ആ സിനിമയെ കൈവിട്ടു'' പങ്കജ് പറയുന്നു.

അതേസമയം ശ്രീദേവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചാല്‍ബാസിന്റെ സംവിധായകന്‍ ആണ് പരാശര്‍. ചിത്രത്തില്‍ രജനീകാന്തും സണ്ണി ഡിയോളുമായിരുന്നു നായകന്മാര്‍. ശ്രീദേവി ഇരട്ടവേഷത്തിലാണ് സിനിമയിലെത്തിയത്.

തന്റെ കരിയറില്‍ വലിയൊരു ഇടവേളയെടുത്ത ശേഷം ശ്രീദേവി തിരികെ വരുന്നത് ഇംഗ്ലീഷ് വിംഗ്ലീഷിലൂടെയാണ്. സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ശ്രീദേവി ശക്തമായി തിരിച്ചെത്തുകയും ചെയ്തു. തിരിച്ചുവരവില്‍ സജീവമായിക്കൊണ്ടിരിക്കെയാണ് താരം മരണപ്പെടുന്നത്. 2018 ദുബായിലെ ഹോട്ടല്‍മുറിയിലെ ബാത്ത്ടബ്ബില്‍ വീണാണ് താരം മരിക്കുന്നത്. അമ്മയുടെ പാതയിലൂടെ മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും സിനിമയിലെത്തി.

Director Pankaj Parashar says Ram Gopla Varma insisted Sridevi to lose weight. and it lead to her fainting and losing a tooth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT