Param Sundari വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ഇവന്മാര്‍ക്ക് കിട്ടിയതൊന്നും മതിയായില്ലേ...'; പരം സുന്ദരിയിലെ മലയാളം പാട്ടും 'ഡേഞ്ചര്‍' സോണില്‍

'ചുവന്ന സാരിയില്‍ ഞങ്ങളെല്ലാം ഡേഞ്ചര്‍ ആണ്'എന്ന് തുടങ്ങുന്ന പാട്ട്

സമകാലിക മലയാളം ഡെസ്ക്

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് 'പരം സുന്ദരി'. മഡോക്ക് ഫിലിംസ് ഒരുക്കുന്ന സിനിമയുടെ സംവിധാനം തുഷാര്‍ ജലോട്ടയാണ്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഡല്‍ഹിക്കാരാനായ യുവാവായിട്ടാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. മലയാളി പെണ്‍കുട്ടിയായാണ് ജാന്‍വി അഭിനയിക്കുന്നത്.

സിനിമയുടെ കഥ നടക്കുന്നത് കേരളത്തിലാണ്. ആലപ്പുഴയിലായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. അതേസമയം ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ജാന്‍വി കപൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരിലാണ് ചിത്രം വിമര്‍ശനം നേരിട്ടത്.

മലയാളികളെക്കുറിച്ചുള്ള ബോളിവുഡിന്റെ സ്റ്റിരിയോടെപ്പ് ആണ് ചിത്രത്തിലെ നായിക കഥാപാത്രമെന്നായിരുന്നു വിമര്‍ശനം. ജാന്‍വിയുടെ മലയാളവും കടുത്ത വിമര്‍ശനം നേരിട്ടു. ശാലിനി ഉണ്ണികൃഷ്ണന് പറ്റിയ എതിരാളിയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇതിന് പിന്നാലെ ചിത്രത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഇന്‍ഫ്‌ളുവേഴ്‌സിന്റെ വിഡിയോകള്‍ കോപ്പിറൈറ്റ് നിയമം വഴി നീക്കം ചെയ്യിപ്പിച്ചുവെന്ന ആരോപണവും സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഉയര്‍ന്നു.

എന്നാല്‍ ഈ കേട്ടതും കിട്ടിയതൊന്നും തങ്ങള്‍ക്ക് പോരെന്ന ഭാവത്തിലാണ് പരം സുന്ദരി ടീം എന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയിലെ ഡേഞ്ചര്‍ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ചുവന്ന സാരിയില്‍ ഞങ്ങളെല്ലാം ഡേഞ്ചര്‍ ആണ്'എന്ന് തുടങ്ങുന്ന പാട്ടിലും മലയാളം വരികളുണ്ട്. എന്നാല്‍ മലയാളത്തെ വികലമായിട്ടാണ് ഈ പാട്ടിലും അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

പാട്ടില്‍ മലയാളം വരികളുണ്ട്, പാട്ടിന്റെ പശ്ചാത്തലവും കേരളമാണ്. എന്നാല്‍ പാട്ടിന്റെ സംഗീതത്തിനും ചിത്രീകരണത്തിനുമൊന്നും കേരളത്തനിമയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജാന്‍വിയുടെ കഥാപാത്രത്തിന്റെ വേഷവിധാനവും മലയാളി പെണ്‍കുട്ടികളുടേതല്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ കള്‍ച്ചറിനെ വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് പരം സുന്ദരി എന്നാണ് മലയാളികളുടെ വിമര്‍ശനം.

Param Sundari lands again in trouble. this time for a malayalam song. comments section is filled with keralalites' outrage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT