Basil Joseph എക്സ്
Entertainment

'കുറച്ച് സീനേ ഉള്ളൂവെങ്കിലും ബേസിൽ പൊളിച്ചു'! തമിഴ്നാടും തൂക്കി താരം; 'പരാശക്തി'യിലെ കഥാപാത്രത്തിന് കയ്യടി

അതിഥി വേഷത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികൾക്കിടയിൽ മാത്രമല്ല, തമിഴകത്തും ബോളിവുഡിലുമൊക്കെ ആരാധകരുള്ള നടനാണ് ബേസിൽ ജോസഫ്. ശിവകാര്‍ത്തികേയന്‍റെ പൊങ്കല്‍ ചിത്രം പരാശക്തിയിലൂടെ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബേസിൽ. ജനുവരി 10 നാണ് പരാശക്തി തിയറ്ററുകളിലെത്തിയത്.

അതിഥി വേഷത്തിലാണ് ബേസില്‍ ചിത്രത്തില്‍ എത്തിയത്. ഡോമന്‍ ചാക്കോ എന്നാണ് ബേസിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സ്ക്രീന്‍ ടൈം കുറവാണെങ്കിലും വലിയ കയ്യടിയാണ് തമിഴ്നാട്ടിലെ പല തിയറ്ററുകളിലും ബേസിലിന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. ആ കയ്യടിയിലൂടെ ബേസിലിന്‍റെ മുന്‍ പ്രകടനങ്ങള്‍ തങ്ങള്‍ കണ്ടിട്ടുണ്ടെന്ന കാര്യം കൂടിയാണ് പ്രേക്ഷകര്‍ പറയാതെ പറയുന്നത്.

മറ്റ് രണ്ട് അതിഥി വേഷങ്ങള്‍ കൂടി ചിത്രത്തില്‍ ഉണ്ട്. തെലുങ്ക് താരം റാണ ദഗുബാട്ടിയും കന്നഡ താരം ധനഞ്ജയയുമാണ് അത്. ഇരുധി സുട്രു, സൂരറൈ പോട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കരയാണ് സംവിധാനം. സുധയ്ക്കൊപ്പം അര്‍ജുന്‍ നടേശനും ഗണേശയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഡോണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. ഹിസ്റ്റോറിക്കല്‍ പൊളിറ്റിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം കഥ പറയുന്നത് തമിഴ്നാട്ടില്‍ 1965 ല്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ്.

ശിവകാര്‍ത്തികേയനൊപ്പം രവി മോഹന്‍, അഥര്‍വ, ശ്രീലീല, കുളപ്പുള്ളി ലീല, പ്രകാശ് ബാലവാടി, ദേവ് രാംനാഥ്, പൃഥ്വി രാജന്‍, ഗുരു സോമസുന്ദരം, ചേതന്‍, കാളി വെങ്കട്, പാപ്രി ഘോഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.

Cinema News: Parasakthi movie Basil Joseph's character goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT