Paresh Rawal വിഡിയോ സ്ക്രീൻഷോട്ട്‌
Entertainment

'ഏഴരയ്ക്ക് പ്രിയദർശന്റെ പൂജാ സമയമാണ്; കൃത്യനിഷ്ഠയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല'

പ്രിയദർശനൊപ്പം പ്രവർത്തിക്കുന്നത് ഒരു 'ജോയ് റൈഡ്' പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബം​ഗ്ല റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വച്ച് പ്രിയദർശനൊപ്പം നടൻ പരേഷ് റാവൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രിയദർശനൊപ്പം പ്രവർത്തിക്കുന്നത് ഒരു 'ജോയ് റൈഡ്' പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയദർശന്റെ സെറ്റിൽ തിരക്കും ബഹളങ്ങളും ഒന്നും ഇല്ലെന്നും, അദ്ദേഹത്തിന് എന്ത് വേണമെന്ന് വ്യക്തമായ ധാരണയുള്ളതിനാൽ ജോലി ഏറെ ആസ്വാദ്യകരമാണെന്നും പരേഷ് റാവൽ പറഞ്ഞു. "അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എന്റെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കും," എന്നായിരുന്നു തമാശ രൂപേണ പരേഷ് പറഞ്ഞത്.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രിയദർശൻ വിട്ടുവീഴ്ച ചെയ്യാറില്ല. എല്ലാ ദിവസവും വൈകുന്നേരം കൃത്യം 7:30-ന് പാക്കപ്പ് പറയുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിന്റെ കാരണം ചോദിച്ച അക്ഷയ് കുമാറിന് പരേഷ് റാവൽ നൽകിയ മറുപടി രസകരമായിരുന്നു.

"അത് അദ്ദേഹത്തിന്റെ പൂജാ സമയമാണ്." എന്നാണ് അദ്ദേഹത്തിൻ്റെ മറുപടി. അക്ഷയ് കുമാറിനും പരേഷ് റാവലിനുമൊപ്പം രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൊറർ-കോമഡി / സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഏപ്രിൽ 17 നാണ് റിലീസ് ചെയ്യുന്നത്.

Cinema News: Paresh Rawal talks about working with Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി, അരുണ്‍ കെ വിജയന്റെ നിയമനം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ആശങ്ക

അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു; ആക്രമണം മദ്യലഹരിയില്‍

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കലാമണ്ഡലം കഥകളി അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

'മാമി എവിടെ?'; പൊലീസിന്റെ വീഴ്ചകളിലും രാഷ്ട്രീയ ആരോപണങ്ങളിലും കുടുങ്ങിയ തിരോധാനം

SCROLL FOR NEXT