പരിണീതി ചോപ്ര/ചിത്രം: പിടിഐ 
Entertainment

സിന്ദൂരം അണിഞ്ഞ് റാമ്പില്‍, പാര്‍ട്ടിക്ക് വിളിച്ചാലും ഇങ്ങനെയാവും വരികയെന്ന് പരിണീതി ചോപ്ര

സാരിയും സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് താരം റാമ്പില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം ആദ്യമായി റാമ്പില്‍ ചുവടുവച്ച് ബോളിവുഡ് സുന്ദരി പരിണീതി ചോപ്ര. ഡല്‍ഹിയില്‍ നടക്കുന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ് താരം പങ്കെടുത്തത്. സാരിയും സിന്ദൂരവും അണിഞ്ഞ് നവവധുവിന്റെ ലുക്കില്‍ തന്നെയാണ് താരം റാമ്പില്‍ എത്തിയത്. സാരിയോടുള്ള താല്‍പ്പര്യത്തേക്കുറിച്ചും പരിണീതി വാചാലയായി. 

സില്‍വര്‍ സീക്വന്‍സിലുള്ള വെള്ള സാരിയില്‍ ഷോടോപ്പറായാണ് താരം എത്തിയത്. വിവാഹത്തിന് അണിഞ്ഞ പിങ്ക് വളകളും സിന്ദൂരവും അണിഞ്ഞിരുന്നു. ലയേഡ് നെക്ലസും ഡയമണ്ട് സ്റ്റഡുമാണ് ആക്‌സസറിയാക്കിയത്. 'ഈ വര്‍ഷം ഞാന്‍ ഒരുപാട് ആഘോഷങ്ങള്‍ക്കായാണ് ഞാന്‍ തയാറെടുക്കുന്നത്. നിങ്ങളെന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് വിളിച്ചാലും ഞാന്‍ ഇങ്ങനെ വസ്ത്രം ധരിച്ചാകും എത്തുക.'- പരിണീതി പറഞ്ഞു. 

സെപ്റ്റംബര്‍ 24നാണ് പരിണീതി ചോപ്രയും എഎപി നേതാവുമായ രാഘവ് ഛദ്ദയും വിവാഹിതരായത്. ഉദയ്പൂരിലെ ലീല പാലസില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അക്ഷയ് കുമാര്‍ നായകനായി എത്തിയ മിഷന്‍ റാണിഗഞ്ചിലാണ് പരിണീതി അവസാനമായി അഭിനയിച്ചത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും