മമ്മൂട്ടി, പാർവതി/ ഫേയ്സ്ബുക്ക് 
Entertainment

'മമ്മൂക്ക ഇതുപോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ ഷോക്കായി'; പുഴുവിനെക്കുറിച്ച് പാര്‍വതി

മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. ഇരുവരും ഒന്നിക്കുന്ന ചിത്രമായതിനാല്‍ വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികള്‍ പ്രഖ്യാപനം കേട്ടത്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പാര്‍വതിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്ക ഇതുപോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ ഷോക്കായി എന്നാണ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. 

'മമ്മൂക്ക അത് പോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്.' - പാര്‍വതി പറഞ്ഞു. മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ് പുഴുവിനെക്കുറിച്ച് താന്‍ കേള്‍ക്കുന്നതെന്നും അപ്പോള്‍ തന്നെ ചിത്രത്തിന്റെ ഭാഗമാകണമെന്ന് ചിന്തിച്ചിരുന്നെന്നുമാണ് പാര്‍വതി പറയുന്നത്. താന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും പിന്തുണക്കുന്ന സിനിമയാണ് പുഴുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

നവാഗതയായ റതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എസ് ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷദാണ് ചിത്രത്തിന്റെ കഥ. ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. ജേക്ക്‌സ് ബിജോയാണ് സംഗീതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT