നയന് പിന്തുണയുമായി നടിമാർ ഇൻസ്റ്റ​ഗ്രാം
Entertainment

'ലേഡി സൂപ്പർ സ്റ്റാർ നാ സുമ്മാവാ...'; നയന് പിന്തുണയുമായി പാർവതിയും ഐശ്വര്യ ലക്ഷ്മിയും നസ്രിയയും

ഇതിൽ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാർവതി തിരുവോത്ത് എന്നിവർ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.

സമകാലിക മലയാളം ഡെസ്ക്

നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ തുറന്ന കത്ത് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നയൻതാരയെ പിന്തുണച്ച് നിരവധി താരങ്ങളാണിപ്പോൾ രം​ഗത്തെത്തുന്നത്. നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ്, ദിവ്യപ്രഭ, പേർളി മാണി തുടങ്ങി നിരവധി താരങ്ങളാണ് നയന് പിന്തുണ അറിയിച്ചിരിക്കുന്നത്. ലവ്, ഫയർ തുടങ്ങിയ ഇമോജി കമന്റ് ആയി രേഖപ്പെടുത്തിയായിരുന്നു പാർവതിയുടെ പിന്തുണ.

പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാർ കുറിച്ചു. അനുപമ പരമേശ്വരന്‍, ഗൗരി കിഷൻ, അഞ്ജു കുര്യൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയൻതാരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതിൽ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാർവതി തിരുവോത്ത് എന്നിവർ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്. "നാനും റൗഡി താൻ. ലേഡി സൂപ്പർ സ്റ്റാർ നാ സുമ്മാവാ.

ഡോക്യുമെന്ററിക്കായി കാത്തിരിക്കുന്നു. ക്വീൻ ഫോർ എ റീസൺ" - എന്നാണ് പേളി കുറിച്ചിരിക്കുന്നത്. താരങ്ങളുടെ മാത്രമല്ല ആരാധകരുടെയും കട്ട സപ്പോർട്ടാണ് നയന് ലഭിക്കുന്നത്. നടനും നിർമാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയ നയൻതാരയുടെ കത്ത് സിനിമാ പ്രവർത്തകരെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. ധനുഷ് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകർക്ക് മുന്നിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയൻതാര കത്തിലൂടെ പറഞ്ഞിരുന്നു. നയൻതാരയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി 'നയൻ‌താര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT