പാർവതിക്കൊപ്പം തരുണി, കാളിദാസ് ജയറാം/ ചിത്രം ഇൻസ്റ്റാ​ഗ്രം 
Entertainment

'അമ്മയെ പോലെ കൂടെ നിൽക്കുന്നതിന് നന്ദി'; പിറന്നാൾ ആശംസിച്ച് തരുണി, മറുപടിയുമായി പാർവതി

പാർവതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ജയറാമും കാളിദാസനും തരുണിയും

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായികയാണ് പാർവതി. വിവാഹത്തിന് ശേഷം സിനിമ രം​ഗത്തു നിന്നും മാറിയെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം ഇപ്പോൾ സജീവമാണ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പാർവതിക്ക് ആശംസകൾ നേർന്ന് ഭർത്താവും നടനുമായ ജയറാമും മകൻ കാളിദാസനും കാളിദാസിന്റെ പ്രണയിനി തരുണിയും സമൂഹമാധ്യമങ്ങിലൂടെ പങ്കുവെച്ച കുറിപ്പുകളും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

'ഞാൻ എന്റെ അമ്മയിൽ നിന്നും അകന്ന് നിൽക്കുമ്പോൾ അമ്മയെ പോലെ എന്നെ കരുതുന്നതിന് നന്ദി, പിറന്നാൾ ആശംസകൾ ആന്റി' ന്നായിരുന്നു ഇൻസ്റ്റാ​ഗ്രാം പേജിലൂടെ തരുണി പാർവതിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. തൊട്ടുപിന്നാലെ പാർവതിയുടെ മറുപടിയും എത്തി 'എന്റെ സ്വീറ്റി പൈ.. ഞാന്‍ എപ്പോഴും നിനക്ക് വേണ്ടി ഉണ്ടാകും' ന്നായിരുന്നു പാർതിയുടെ മറുപടി. പാർവതിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തരുണിയുടെ പോസ്റ്റ്

'പിറന്നാൾ ആശംസകൾ അച്ചു' എന്നായിരുന്നു ജയറാമിന്റെ കുറിപ്പ്. 1986 ൽ പുറത്തിറങ്ങിയ ‘വിവാഹിതരെ ഇതിലേ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി വെള്ളിത്തിരയിലെത്തുന്നത്. 

അമ്മയോടൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു കാളിദാസൻ പാർവതിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ നമ്പർ ‌വൺ സ്‌ത്രീക്ക് പിറന്നാൾ ആശംസകൾ. എന്റെ ബസ്റ്റ് ഫ്രണ്ട് അമ്മയാണെന്ന് പറയുന്നത് വളരെ സീരിയസായിട്ടാണ്. അമ്മ എന്റെ റോക്ക്‌സ്റ്റാറാണ്. കരയാൻ തോൾ തരുന്നതിനും എന്റെ കുസൃതികളിൽ കൂടെ നിൽക്കുന്നതിനും എന്റെ എല്ലാ രഹസ്യങ്ങളും സൂക്ഷിക്കുന്നതിനും നന്ദി. എല്ലാത്തിനും ഉപരി ലോകത്തെ ഏറ്റവും നല്ല അമ്മ ആയതിനും നന്ദി' ചിത്രത്തിനൊപ്പം കാളിദാസൻ കുറിച്ചു. കുടുംബാം​ഗങ്ങൾക്കൊപ്പം നിരവധി ആരാധകരും പാർവതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രം​ഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT