ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പാടുകളും കുരുക്കളുമുള്ള എന്റെ മുഖം അടുത്തു കണ്ടോളൂ; വിഡിയോയുമായി പാര്‍വതി

തന്റെ മുഖത്തിന്റെ ക്ലോസ് ലുക്ക് ആരാധകരെ കാണിച്ചിരിക്കുകയാണ് പാര്‍വതി

Author : സമകാലിക മലയാളം ഡെസ്ക്

തിളങ്ങുന്ന ചര്‍മ്മവും കൃത്യമായ ശരീര അളവുകളുമായി ആരാധകരെ അമ്പരപ്പിക്കുന്നവരാണ് ഭൂരിഭാഗം നടിമാരും. കുരുക്കളോ പാടുകളോ ഒന്നും ഇല്ലാത്ത പെര്‍ഫക്ട് സ്‌കിന്നാണ് അവര്‍ക്കുള്ളത് എന്നാണ് നമ്മള്‍ കരുതുക. അവരെപ്പോലെ സുന്ദരിയാകാന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ വരെ പലരും തയാറാകാറുണ്ട്. എന്നാല്‍ തങ്ങളുടേയും ചര്‍മ്മം പാടുകളും കുരുക്കളുമുണ്ടെന്ന് വ്യക്തമാക്കുകയാണ് പാര്‍വതി. 

തന്റെ മുഖത്തിന്റെ ക്ലോസ് ലുക്ക് ആരാധകരെ കാണിച്ചിരിക്കുകയാണ് പാര്‍വതി. വിഡിയോയിലൂടെയാണ് കറുത്ത പാടുകളും മുറിപ്പാടുകളും കുരുക്കളുമുള്ള തന്റെ മുഖം പാര്‍വതി വ്യക്തമാക്കിയത്. ഇതാണ് തന്റെ ചര്‍മ്മമെന്നും ഇത് മനോഹരമാണെന്നും താരം പറയുന്നുണ്ട്. 

നിങ്ങളുടെ ശരീരവും ചര്‍മവും എങ്ങനെയാണോ അങ്ങനെതന്നെ ആഘോഷിക്കണം. ക്ലിയര്‍ സ്‌കിന്‍ മത്സരങ്ങളും മറ്റും മറ്റൊരു രീതിയില്‍ ചിന്തിപ്പിക്കാന്‍ കാരണമാകും. നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരവും സ്‌കിന്നും അടുത്തു കാണാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. ഇതാണ് എന്റെ ചര്‍മ്മം ഇത് മനോഹരമാണ്. ഇതാണ് എന്റെ ശരീരം എങ്ങനെയാണോ അങ്ങനെയാണ്. ഞാന്‍ അത് ഇഷ്ടപ്പെടുന്നു. - എന്ന കുറിപ്പിലാണ് പാര്‍വതി വിഡിയോ പങ്കുവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT