Parvathy Thiruvothu 
Entertainment

'എനിക്ക് എഡിഎച്ച്ഡിയുണ്ട്, സമയം എല്ലാവരേയും പോലെയായിരുന്നില്ല എനിക്ക്'; തുറന്നു പറഞ്ഞ് പാര്‍വതി

എനിക്ക് എഡിഎച്ച്ഡിയുണ്ട്. ഞാനത് വലിയൊരു കാര്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തില്‍ സ്വന്തമായൊരു ഇടമുണ്ട് ഇന്ന് പാര്‍വതി തിരുവോത്തിന്. സിനിമയിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകൡലൂടേയുമാണ് പാര്‍വതി തിരുവോത്ത് എന്ന നടി സ്വയം അടയാളപ്പെടുത്തുന്നത്. അഭിനയ ജീവിതത്തില്‍ 20 വര്‍ഷമെന്ന നാഴികക്കല്ല് പിന്നിടുകയാണ് പാര്‍വതി തിരുവോത്ത്.

തനിക്ക് എഡിഎച്ച്ഡിയുണ്ടെന്ന് തുറന്നു പറയുകയാണ് പാര്‍വതി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇതേക്കുറിച്ച് സംസാരിച്ചത്. കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതിയുടെ തുറന്നു പറച്ചില്‍. ആ വാക്കുകളിലേക്ക്:

''കഴിഞ്ഞ വര്‍ഷമോ അതിന് മുമ്പത്തെ വര്‍ഷമോ ഞാനൊരു തീരുമാനമെടുത്തു. മുമ്പ് ചെയ്യാത്തൊരു കാര്യം ചെയ്യാം, അടുത്ത രണ്ട് മൂന്ന് വര്‍ഷം മുമ്പില്ലാത്ത വിധം കഠിനാധ്വാനം ചെയ്യാം. എന്തായാലും മരിക്കും. ഇതും ചെയ്ത് നോക്കാം. ഒരുപക്ഷെ പരാജയപ്പെട്ടേക്കാം. പക്ഷെ മനോഹരമായി പരാജയപ്പെടൂ. പരാജയപ്പെടാനുള്ള അവകാശവും ഉപയോഗിക്കൂ. നിങ്ങളെ മറ്റൊരു തരത്തിലേക്ക് മാറ്റുന്നതു പോലെ വീണുപോയേക്കാം. പക്ഷെ, ചെയ്യൂ. പ്രചോദനത്തിനും വളര്‍ച്ചയ്ക്കുമായി പുറത്തേക്ക് നോക്കേ്ണ്ടി വരുന്നത് ബോറിങ് ആയിത്തുടങ്ങിയിരുന്നു.

പ്രപഞ്ചം ആ ആഗ്രഹങ്ങള്‍ നടപ്പിലാക്കി തന്നു. രസകരമായ അവസരങ്ങള്‍ ലഭിച്ചു. എന്റെ ഒരു ഭയം, ഇത് നടത്തിയെടുക്കാന്‍ റാന്‍ഡം സാധനങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമോ എന്നതായിരുന്നു. ഭാഗ്യത്തിന് അങ്ങനൊരു റാന്‍ഡംനെസ് വന്നേയില്ല. ഈ സ്ത്രീകളെല്ലാം എന്നെ ഉടച്ചെടുത്തു. ഞാന്‍ ഇപ്പോഴും നില്‍ക്കുകയാണ്. എനിക്ക് മേക്കപ്പും ഇഷ്ടമാണ്.

എനിക്ക് എഡിഎച്ച്ഡിയുണ്ട്. ഞാനത് വലിയൊരു കാര്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സമയം എന്നത് എല്ലാവരേയും പോലെയായിരുന്നില്ല എനിക്ക്. എന്റെ മനസില്‍ സമയം ഇലാസ്റ്റിക് ആണ്. എനിക്ക് വേണമെന്നുണ്ടെങ്കില്‍ അതിനെ സ്‌ട്രെച്ച് ചെയ്യാം. അതിനര്‍ത്ഥം എനിക്ക് ഉറക്കം നഷ്ടമാകും എന്നല്ല. എന്റെ ഉറക്കം ഞാന്‍ കണ്ടെത്തും.

ഇതെല്ലാം എനിക്ക് പുതിയതാണ്. നേരത്തെ എല്ലാം റിജിഡ് ബോക്‌സുകളിലായിരുന്നു. സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ആരോടും സംസാരിക്കില്ലായിരുന്നു. അത് ആ പാര്‍വതിയ്ക്ക് വര്‍ക്കായി. അവള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇപ്പോള്‍ ഞാന്‍ തിരികെ വന്നതും പാര്‍ട്ടി ചെയ്യും''.

Parvathy Thiruvothu about having ADHD and a decision she took last year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!