സോഷ്യല്‍ മീഡിയയുടെ നിരന്തര ആക്രമണം നേരിടുന്ന താരമാണ് പാര്‍വതി തിരുവോത്ത്. തന്റെ ഉറച്ച നിലപാടുകളുടേയും അഭിപ്രായപ്രകടനങ്ങളുടേയും പേരിലാണ് സോഷ്യല്‍ മീഡിയ പാര്‍വതിയെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത്. ഇപ്പോഴിതാ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കുകയാണ് പാര്‍വതി.
കസബ സിനിമയെക്കുറിച്ചുള്ള പാര്‍വതിയുടെ പ്രതികരണം വലിയ വാര്‍ത്തയായി മാറിയിരുന്നു. അന്ന് പാര്‍വതിയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് പറഞ്ഞ സേ ഇറ്റ് ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോക്‌സിക് സിനിമയുടെ ടീസര്‍ റിലീസിന് പിന്നാലെയായിരുന്നു ഗീതുവിന്റെ സേ ഇറ്റ് വീണ്ടും ചര്‍ച്ചയായത്.
പിന്നാലെയാണ് പാര്‍വതിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍വതി. ഇതിനിടെ ഒരാള്‍ സേ ഇറ്റ് എന്ന് പറയുകയായിരുന്നു. നടുവിരല്‍ ഉയര്‍ത്തിയായിരുന്നു പാര്‍വതിയുടെ പ്രതികരണം. കൈ ഉയര്‍ത്തി, ഒടുവില്‍ നടുവരില്‍ കാണിക്കുയായിരുന്നു താരം. ഇതാ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാണ് പാര്‍വതി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം സേ ഇറ്റിന് ശേഷം സംസാരിച്ചതില്‍ എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്‍കുന്നുണ്ട്. ഒരിക്കലുമില്ല എന്നാണ് പാര്‍വതിയുടെ പ്രതികരണം. നേരത്തെ ടോക്‌സിക്കിന്റെ ടീസറിനോട് പാര്‍വതി പ്രതികരിക്കാത്തതും ചര്‍ച്ചയായിരുന്നു. എന്നാല്‍ ടീസറിന്റെ ആദ്യ ടീസര്‍ വന്ന സമയത്ത് തന്നെ പാര്‍വതി ഗീതുവിന അണ്‍ഫോളോ ചെയ്തിരുന്നു.
അതേസമയം ഈ വര്‍ഷം തന്റേതായി രണ്ട് മലയാളം സിനിമകള്‍ റിലീസിനൊരുങ്ങുന്നതായും പാര്‍വതി പറയുന്നുണ്ട്. ഉള്ളൊഴുക്ക് ആണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന ഹിന്ദി സീരീസും പാര്‍വതിയുടേതായി അണിയറയിലുണ്ട്. ആമസോണ്‍ പ്രൈമിനായി ഒരുക്കുന്ന സീരിസിന്റെ സംവിധാനം അജിത് പാല്‍ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates