Parvathy Thiruvothu 
Entertainment

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

അതിന് ശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പ്രഥമദൃഷ്ട്യാ കുറ്റക്കാരിലൂടെ കയ്യടി നേടുകയാണ് പാര്‍വതി തിരുവോത്ത്. ചിത്രവും പാര്‍വതിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. അഭിനയ മികവു കൊണ്ടു മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും പാര്‍വതി ആരാധകരെ നേടിയിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും വാര്‍പ്പു മാതൃകകളെ വെല്ലുവിളിച്ചും ഉടച്ചു വാര്‍ത്തുമാണ് പാര്‍വതി മുന്നോട്ട് പോകുന്നത്.

പല നടിമാരും വിവാഹവും കുടുംബ ജീവിതവുമായി ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രായത്തിലാണ് പാര്‍വതി അഭിനയത്തിന്റെ പുതിയ തലങ്ങളിലേക്കുള്ള യാത്ര തുടരുന്നത്. വിവാഹത്തെക്കുറിച്ച് 25 വയസില്‍ വീട്ടുകാരുമായി സംസാരിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് പാര്‍വതി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി.

''25 വയസായ കാലത്ത് അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം സീരിയസ് ആയി നോക്കണം, അല്ലെങ്കില്‍ വീട് വാങ്ങണം. വീടു വാങ്ങാനുള്ള പേപ്പറുകള്‍ തരൂ, ഒപ്പിടാം എന്നാണ് അന്ന് മറുപടി പറഞ്ഞത്. ആദ്യത്തെ വീട് വാങ്ങിയത് അങ്ങനെയാണ്. അതിന് ശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല'' പാര്‍വതി പറയുന്നു.

''ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളില്‍ തോന്നിയാലേ വിവാഹമുണ്ടാകൂ. പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹ തീരുമാനത്തിലേക്ക് അവയൊന്നും എത്തിയിട്ടില്ല. എല്ലാം നല്ല പ്രണയങ്ങളായിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. ഇത്ര പ്രായത്തില്‍ കല്യാണം കഴിക്കണമെന്നൊക്കെ സമൂഹം പറയുന്നതല്ലേ. സ്ത്രീയുടെ കണ്‍സെന്റ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹ തീരുമാനം കുടുംബം എടുക്കാവൂ. ആ കാര്യത്തില്‍ ഞാന്‍ ലക്കിയാണ്'' എന്നും പാര്‍വതി പറയുന്നു.

അതേസമയം ബോക്‌സ് ഓഫീസില്‍ കയ്യടികളുമായി മുന്നേറുകയാണ് പ്രഥമദൃഷ്ട്ര്യാ കുറ്റക്കാര്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയരാഘവന്‍, മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Parvathy Thiruvothu recalls her discussion about marriage with her parents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി