പാര്‍വതി തിരുവോത്ത് ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ 25 കോടി ക്ലബ്ബിലേക്ക്. മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് സെപ്റ്റംബര്‍ 25 ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി 25 കോടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഷഹദ് സംവിധാനം ചെയ്ത ചിത്രം രണ്ടാഴ്ച കൊണ്ടാണ് 25 കോടി നേടുന്നത്.
പാര്‍വതിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ഉണ്ണിമായ, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് ചിത്രത്തിന്റെ നിര്‍മാണം. ഷഹദിന്റെ മേക്കിങും താരങ്ങളുടെ പ്രകടനവുമെല്ലാം കയ്യടി നേടുന്നുണ്ട്.
പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. പിഎസ് സുബ്രഹ്മണ്യവും വിജേഷ് തോട്ടങ്ങലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. റോബി കൂര്യന്‍ ആണ് ഛായാഗ്രഹണം. സംഗീതം മുജീബ് മജീദും നിര്‍വ്വഹിച്ചിരിക്കുന്നു.
Parvathy Thiruvothu starrer Pradhama Drishtya Kuttakkar gets into 25 cr club.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates