ചിൽഡ്രൻസ് പാർക്കിൽ പാർവതി/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇതെന്താ വവ്വാലോ?' കുട്ടികളുടെ പാർക്കിൽ പാർവതിയുടെ വർക്കൗട്ട്; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ രസകരമായ വർക്കൗട്ട് ഫോട്ടോകളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം ഫീഡ് നിറയ്ക്കുന്നത് വർക്കൗട്ട് ചിത്രങ്ങളുമായാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ രസകരമായ വർക്കൗട്ട് ഫോട്ടോകളാണ്. 

കുട്ടികളുടെ പാർക്കിൽ വർക്കൗട്ട് ചെയ്യുന്ന പാർവതിയെയാണ് ചിത്രത്തിൽ കാണുന്നത്. പാർക്കിലെ ക്ലൈംബറിൽ തൂങ്ങിക്കിടന്ന് സ്ട്രെച്ച് ചെയ്യുകയാണ് താരം. രസകരമായി തന്റെ വർക്കൗട്ട് മുന്നോട്ടുകൊണ്ടുപോകുന്നതിന് തന്റെ ട്രെയിനറിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ പോസ്റ്റ്. കുട്ടികൾക്കായുള്ള സീ സോയിൽ തന്റെ ജിം ട്രെയിനർക്കൊപ്പം സമയം ചെലവഴിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 

പോസ്റ്റിനു താഴെ രസകരമായ കമന്റുകളാണ് വരുന്നത്. ഇതെന്താ വവ്വാലോ എന്നാണ് ഒരാളുടെ ചോദ്യം. ഗ്രിൽഡ് ചിക്കൻ തൂക്കിയിട്ടത് പോലെ എന്നായിരുന്നു മറ്റൊരു കമന്റ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘വണ്ടർ വുമനി’ലാണ് പാർവതി അവസാനം പ്രത്യക്ഷപ്പെട്ടത്. വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആണ് നടിയുടെ പുതിയ പ്രോജക്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT